പറവൂര്‍ | പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എതിര് സ്ഥാനാര്‍ഥികള്‍ നല്കിയ പരാതികള്‍ വരണാധികാരി തള്ളി. സതീശന്റെ വിശദീകരണം തൃപ്തികരമാണെന്ന് കണ്ടതോടെ അദ്ദേഹത്തിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
യഥാര്‍ഥവരുമാനം കാണിച്ചില്ല, വിവരങ്ങള്‍ മറച്ചുവെച്ചു തുടങ്ങിയവയായിരുന്നു ആരോപണങ്ങള്‍
പത്രികയില്‍ യഥാര്‍ഥവരുമാനം കാണിച്ചില്ല, വിവരങ്ങള്‍ മറച്ചുവെച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് എല്‍ ഡി എഫും എന്‍ ഡി എയും നല്കിയ പരാതികളാണ് വരണാധികാരി തള്ളിയത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി ടൈസണ്‍ മാസ്റ്ററും എന്‍ ഡി എ പ്രതിനിധികളുമാണ് സൂക്ഷ്മപരിശോധനക്ക് തൊട്ടുമുമ്പായി പരാതി നല്‍കിയത്.
പിന്നീട് സതീശന്റെ അഭിഭാഷകര്‍ കൃത്യമായ രേഖകളും വിശദീകരണവും ഹാജരാക്കി.
അഭിഭാഷകന് എന്ന നിലയിലുള്ള വരുമാനം പത്രികയില്‍ കൃത്യമായി രേഖപ്പെടുത്തിയില്ല, ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന് മേലുള്ള ട്രാഫിക് പിഴകളുടെ വിവരങ്ങളും കുടിശ്ശികയും പത്രികയില്‍ ഉള്‍പ്പെടുത്തിയില്ല, കൈവശമുള്ള സ്വര്‍ണത്തിന്റെ കൃത്യമായ വിപണി മൂല്യം വിശദമാക്കിയില്ല എന്നിവയായിരുന്നു പരാതിയിലെ ആരോപണം. പിന്നീട് സതീശന്റെ അഭിഭാഷകര്‍ കൃത്യമായ രേഖകളും വിശദീകരണവും ഹാജരാക്കി. ഇത് പരിശോധിച്ച വരണാധികാരി പത്രിക സാധുവാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
