പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ യു​​​​ദ്ധം കാ​​​​ർ​​​​ഷി​​​​ക രം​​​​ഗ​​​​ത്തെയും ​​​​ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കാൻ സാധ്യതയെന്ന് ക്രോ​​​​പ്പ് ലൈ​​​​ഫ് ഇ​​​​ന്ത്യയുടെ മു​​​​ന്ന​​​​റി​​​​യി​​​​പ്പ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ൽ യു​​​​ദ്ധം നീ​​​​ണ്ടു നി​​​​ല്ക്കു​​​​ന്ന​​​​ത് കാ​​​​ർ​​​​ഷി​​​​ക രം​​​​ഗ​​​​ത്തെ​​​​യും വ​​​​ലി​​​​യ​​​​തോ​​​​തി​​​​ൽ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ട്. ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്ക് ഉ​​​​ൾ​​​​പ്പെ​​​​ടെ കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്ക് വേ​​​​ണ്ട കീ​​​​ട​​​​നാ​​​​ശി​​​​നി​​​​ക​​​​ളു​​​​ടേ​​​​യും രാ​​​​സ​​​​വ​​​​ള​​​​ങ്ങ​​​​ളു​​​​ടേ​​​​യും വി​​​​ല​​​​യി​​​​ൽ വ​​​​ലി​​​​യ വ്യ​​​​ത്യാ​​​​സം ഉ​​​​ണ്ടാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​ന്നും ഇ​​​​വ​​​​യു​​​​ടെ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ന് കാ​​​​ല​​​​താ​​​​മ​​​​സം നേ​​​​രി​​​​ടു​​​​മെ​​​​ന്നു​​​​മാ​​​​ണ് കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ആ​​​​ഗോ​​​​ള ത​​​​ല​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സം​​​​ഘ​​​​ട​​​​ന​​​യാ​​​​യ ക്രോ​​​​പ്പ് ലൈ​​​​ഫ് ഇ​​​​ന്ത്യ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽകി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

കീ​​​​ട​​​​നാ​​​​ശി​​​​നി​​​​ക​​​​ളും രാ​​​​സ​​​​വ​​​​സ്തു​​​​ക്ക​​​​ളും എ​​​​ത്തി​​​​ക്കാൻ ചെലവുകൂടും.

ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്ക് വ​​​​ഴി​​​​യു​​​​ള്ള ക​​​​പ്പ​​​​ൽ ഗ​​​​താ​​​​ഗ​​​​തം ത​​​​ട​​​​സ​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ മ​​​​റ്റു പ​​​​ല റൂ​​​​ട്ടു​​​​ക​​​​ളെ​​​യും ആ​​​​ശ്ര​​​​യി​​​​ച്ചാ​​​​ണ് കീ​​​​ട​​​​നാ​​​​ശി​​​​നി​​​​ക​​​​ളും രാ​​​​സ​​​​വ​​​​സ്തു​​​​ക്ക​​​​ളും എ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​നാ​​​​യി കൂ​​​​ടു​​​​ത​​​​ൽ സാ​​​​മ്പ​​​​ത്തി​​​​ക ചെ​​​​ല​​​​വ് വേ​​​​ണ്ടി വ​​​​രും. കൂ​​​​ടാ​​​​തെ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നാ​​​​യി കൂ​​​​ടു​​​​ത​​​​ൽ സ​​​​മ​​​​യ​​​​വും വേ​​​​ണ്ടി​​​വ​​​​രും. കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക​​​​ർ​​​​ഷ​​​​ക​​​​രെ ഉ​​​​ൾ​​​​പ്പെ​​​​ടെ ഇ​​​​ത് ഏ​​​​റെ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യു​​​​ണ്ട്. നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഉ​​​​ത്പാ​​​​ദ​​​​ന ചെ​​​​ല​​​​വ് 20 മു​​​​ത​​​​ൽ 25 ശ​​​​ത​​​​മാ​​​​നം വ​​​​രെ വ​​​​ർ​​​​ധി​​​​ക്കാ​​​​നാ​​​​ണ് സാ​​​​ധ്യ​​​​ത. ക​​​​മ്പ​​​​നി​​​​ക​​​​ൾ​​​ക്ക് അ​​​​ധി​​​​ക​​​​മാ​​​​യി വ​​​​രു​​​​ന്ന ചെ​​​​ല​​​​വ് ഉ​​​​ത്പ​​​​ന്ന​​​​ത്തി​​​​ൽ നി​​​​ന്നാ​​​​വും ഈ​​​​ടാ​​​​ക്കു​​​​ക. രാ​​​​സ​​​​വ​​​​ള​​​​ങ്ങ​​​​ളു​​​​ടെ വി​​​​ല​​​​യി​​​​ൽ നി​​​​ല​​​​വി​​​​ൽ​​​ത്ത​​​​ന്നെ വ​​​​ലി​​​​യ​​​​തോ​​​​തി​​​​ലു​​​​ള്ള വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണ് ഉ​​​​ള്ള​​​​ത്.

അ​​​​സം​​​​സ്കൃ​​​​ത വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ ല​​​​ഭ്യ​​​​ത​​​​ക്കു​​​​റ​​​​വ്

അ​​​​സം​​​​സ്കൃ​​​​ത വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ ല​​​​ഭ്യ​​​​ത​​​​ക്കു​​​​റ​​​​വ് പ​​​​ല രാ​​​​സ​​​​വ​​​​സ്തു​​​​ക്ക​​​​ളു​​​​ടേ​​​​യും കീ​​​​ട​​​​നാ​​​​ശി​​​​നി​​​​ക​​​​ളു​​​​ടേ​​​​യും ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ന് ത​​​​ട​​​​സ​​​​മു​​​​ണ്ടാ​​​​ക്കും. ഇ​​​​ത് ചെ​​​​റു​​​​കി​​​​ട ഇ​​​​ട​​​​ത്ത​​​​രം വ്യാ​​​​പാ​​​​ര സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളേ​​​​യും പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് ക്രോ​​​​പ്പ് ലൈ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ ചെ​​​​യ​​​​ർ​​​​മാ​​​​ൻ അ​​​​ങ്കു​​​​ർ അ​​​​ഗ​​​​ർ​​​​വാ​​​​ൾ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. നി​​​​ല​​​​വി​​​​ലെ ത​​​​ട​​​​സം തു​​​​ട​​​​ർ​​​​ന്നാ​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ സ​​​​ൾ​​​​ഫ​​​​റി​​​​ന് ക്ഷാ​​​​മം നേ​​​​രി​​​​ട്ടേ​​​​ക്കാ​​​​മെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →