വാഷിംഗ്ടൺ : 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ പ്ലാന്റുകൾ തകർക്കുമെന്ന് ഇറന് അന്ത്യ ശാസനം നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സമൂഹമാധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് അന്ത്യശാസനം നൽകിയത്. ഏറ്റവും വലുതിൽ നിന്നായിരിക്കും തുടക്കം.
ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും സംയുക്തമായി ടെഹ്റാനിൽ ആക്രമണം നടത്തിയതോടെയാണ് യുദ്ധം ആരംഭിച്ചത്.
എണ്ണവിലയിലെ കുതിച്ചുചാട്ടം യുഎസ് ഓഹരി വിപണിയെ തകർത്തതിനു പിന്നാലെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. സൈനിക നടപടികൾ പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ 28ന് യുഎസും ഇസ്രയേലും സംയുക്തമായി ടെഹ്റാനിൽ ആക്രമണം നടത്തിയതോടെയാണ് യുദ്ധം ആരംഭിച്ചത്.
ഇസ്രയേലിനെതിരെ ഇറാൻ ആക്രമണം കടുപ്പിക്കുകയാണ്.
തുടർന്ന് യുഎസ് താവളങ്ങളുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ സംഘർഷം വ്യാപിപ്പിക്കുകയായിരുന്നു. അതേസമയം ഇസ്രയേലിനെതിരെ ഇറാൻ ആക്രമണം കടുപ്പിക്കുകയാണ്. ഇസ്രയേലിലെ തെക്കൻ നഗരമായ ഡിമോണയിലുണ്ടായ മിസൈൽ ആക്രമണത്തിൽ 39 പേർക്ക് പരിക്കേറ്റു.
