മ​രി​ച്ചെ​ന്ന് ഡോ​ക്ട​ർ​മാ​ർ വി​ധി​യെ​ഴു​തി​യ ന​വ​ജാ​ത ശി​ശു​വി​ന് ജീ​വ​നു​ള്ള​താ​യി സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കിടെ ക​ണ്ടെ​ത്തി

കോ​ൽ​ക്ക​ത്ത: ഡോ​ക്ട​ർ​മാ​ർ മ​രി​ച്ചെ​ന്ന് വി​ധി​യെ​ഴു​തി​യ ന​വ​ജാ​ത ശി​ശു​വി​ന് ജീ​വ​നു​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത് സം​സ്കാ​ര​ത്തി​ന് തൊ​ട്ടു​മു​മ്പ്. റു​ബീ​ന പ​ർ​വി​ൻ എ​ന്ന യു​വ​തി​യു​ടെ കു​ഞ്ഞി​നെ​യാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കാ​യി ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ ജീ​വ​നു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്. മാർച്ച് 18 ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് റു​ബീ​ന​യെ പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ്വ​രൂ​പ്‌​ന​ഗ​റി​ലെ ഒ​രു സ്വ​കാ​ര്യ ന​ഴ്‌​സിം​ഗ് ഹോ​മി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ റു​ബീ​ന ഒ​രു പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. എ​ന്നാ​ൽ പ്ര​സ​വ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ കു​ഞ്ഞ് മ​രി​ച്ചു​വെ​ന്ന് ന​ഴ്സിം​ഗ് ഹോം ​അ​ധി​കൃ​ത​ർ കു​ടും​ബ​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കാ​യി കു​ഞ്ഞി​നെ പൊ​തി​യ​ഴി​ച്ച് പു​റ​ത്തെ​ടു​ത്ത​പ്പോ​ഴാ​ണ് ജീ​വ​നോ​ടെ ക​ണ്ട​ത്

400 രൂ​പ കൈ​പ്പ​റ്റി​യ ശേ​ഷം കു​ഞ്ഞി​നെ പ്ലാ​സ്റ്റി​ക് ഷീ​റ്റി​ൽ പൊ​തി​ഞ്ഞ് അ​ധി​കൃ​ത​ർ ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി. കു​ഞ്ഞി​ന്‍റെ മു​ഖം പോ​ലും പ്ലാ​സ്റ്റി​ക് ക​വ​ർ ഉ​പ​യോ​ഗി​ച്ച് കൊ​ട്ടി​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. മൃ​ത​ദേ​ഹ​മെ​ന്ന് ക​രു​തി വീ​ട്ടി​ലെ​ത്തി​ച്ച് അ​ഞ്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം, വൈ​കു​ന്നേ​രം മൂ​ന്ന് മ​ണി​യോ​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കാ​യി കു​ഞ്ഞി​നെ പൊ​തി​യ​ഴി​ച്ച് പു​റ​ത്തെ​ടു​ത്ത​പ്പോ​ഴാ​ണ് ജീ​വ​നോ​ടെ ക​ണ്ട​ത്. കു​ഞ്ഞ് കൈ​ക​ളും കാ​ലു​ക​ളും അ​ന​ക്കു​ന്ന​ത് അ​ന​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.

കു​ഞ്ഞി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച ഡോ​ക്ട​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടി​സ് ന​ൽ​കി​

ഉ​ട​ൻ ത​ന്നെ കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. നി​ല​വി​ൽ അ​മ്മ​യും കു​ഞ്ഞും സു​ര​ക്ഷി​ത​രാ​യി ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു. ന​ഴ്‌​സിം​ഗ് ഹോം ​അ​ധി​കൃ​ത​ർ​ക്കെ​തി​രെ കു​ഞ്ഞി​ന്‍റെ കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു. എ​ന്നാ​ൽ സ്ഥാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും കു​ഞ്ഞി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച ഡോ​ക്ട​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടി​സ് ന​ൽ​കി​യ​താ​യും ന​ഴ്‌​സിം​ഗ് ഹോം ​അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →