പു​​​തി​​​യ സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പി​​​നെ​​​തി​​​രെ മു​​​ന്ന​​​റി​​​യിപ്പുമായി കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​ര്‍

പ​​​ര​​​വൂ​​​ര്‍: ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍, ടെ​​​ലി​​​കോം റെ​​​ഗു​​​ലേ​​​റ്റ​​​റി അ​​​ഥോ​​​റി​​​റ്റി ഒ​​​ഫ് ഇ​​​ന്ത്യ ( ട്രാ​​​യ്) എ​​​ന്നി​​​വ​​​യു​​​ടെ പേ​​​രി​​​ല്‍ മൊ​​​ബൈ​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ ക​​​ബ​​​ളി​​​പ്പി​​​ക്കു​​​ന്ന പു​​​തി​​​യ സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പി​​​നെ​​​തി​​​രെ കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​ര്‍ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍​കി. കെ​​​വൈ​​​സി പു​​​തു​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ സിം ​​​കാ​​​ര്‍​ഡ് ബ്ലോ​​​ക്ക് ചെ​​​യ്യു​​​മെ​​​ന്ന ത​​​ര​​​ത്തി​​​ല്‍ പ്ര​​​ച​​​രി​​​ക്കു​​​ന്ന നോ​​​ട്ടീ​​​സു​​​ക​​​ള്‍ വ്യാ​​​ജ​​​മാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​ത്ത​​​രം ത​​​ട്ടി​​​പ്പു​​​ക​​​ളി​​​ല്‍ വീ​​​ഴ​​​രു​​​തെ​​​ന്നും ഡി​​​ജി​​​റ്റ​​​ല്‍ അ​​​റ​​​സ്റ്റ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ഭീ​​​ഷ​​​ണി​​​ക​​​ളി​​​ലൂ​​​ടെ പ​​​ണം ത​​​ട്ടാ​​​നാ​​​ണ് സം​​​ഘം ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

ഇ​​​ത്ത​​​രം നോ​​​ട്ടീ​​​സു​​​ക​​​ള്‍ ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ കോ​​​ര്‍​പറേ​​​റ്റ് ഓ​​​ഫീ​​​സ് അ​​​യ​​​ക്കാ​​​റി​​​ല്ല

ബി​​​എ​​​സ്എ​​​ന്‍​എ​​​ല്ലി​​​ന്‍റെ ലെ​​​റ്റ​​​ര്‍ പാ​​​ഡി​​​ല്‍ വ​​​രു​​​ന്ന വ്യാ​​​ജ സ​​​ന്ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ കെ​​​വൈ​​​സി വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ന്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വി​​​നെ ഉ​​​ട​​​ന്‍ ബ​​​ന്ധ​​​പ്പെ​​​ടാ​​​നാ​​​ണ് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്.‘പ്രി​​​യ​​​പ്പെ​​​ട്ട ഉ​​​പ​​​ഭോ​​​ക്താ​​​വേ, നി​​​ങ്ങ​​​ളു​​​ടെ സിം ​​​കെ​​​വൈ​​​സി ട്രാ​​​യ് സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്തി​​​രി​​​ക്കു​​​ന്നു. 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ സിം ​​​കാ​​​ര്‍​ഡ് ബ്ലോ​​​ക്ക് ചെ​​​യ്യ​​​പ്പെ​​​ടും. ഉ​​​ട​​​ന്‍ വി​​​ളി​​​ക്കു​​​ക’-എ​​​ന്നാ​​​ണ് സ​​​ന്ദേ​​​ശ​​​ത്തി​​​ന്‍റെ ഉ​​​ള്ള​​​ട​​​ക്കം. എ​​​ന്നാ​​​ല്‍ ഇ​​​ത്ത​​​രം നോ​​​ട്ടീ​​​സു​​​ക​​​ള്‍ ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ കോ​​​ര്‍​പറേ​​​റ്റ് ഓ​​​ഫീ​​​സ് അ​​​യ​​​ക്കാ​​​റി​​​ല്ലെ​​​ന്നും ബാ​​​ങ്ക് വി​​​വ​​​ര​​​ങ്ങ​​​ളോ വ്യ​​​ക്തി​​​ഗ​​​ത വി​​​വ​​​ര​​​ങ്ങ​​​ളോ ആ​​​രു​​​മാ​​​യും പ​​​ങ്കു​​​വ​​​യ്ക്ക​​​രു​​​തെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

സൈ​​​ബ​​​ര്‍ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ പെരുകുന്നു

രാ​​​ജ്യ​​​ത്ത് സൈ​​​ബ​​​ര്‍ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍ ഗ​​​ണ്യ​​​മാ​​​യി വ​​​ര്‍​ധി​​​ക്കു​​​ന്ന​​​താ​​​യി കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ അ​​​റി​​​യി​​​ച്ചു. നാ​​​ഷ​​​ണ​​​ല്‍ ക്രൈം ​​​റെ​​​ക്കോ​​​ര്‍​ഡ്‌​​​സ് ബ്യൂ​​​റോ​​​യു​​​ടെ ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം 2021-ല്‍ 52,974 ​​​കേ​​​സു​​​ക​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത സ്ഥാ​​​ന​​​ത്ത് 2023-ല്‍ ​​​ഇ​​​ത് 86,420 ആ​​​യി ഉ​​​യ​​​ര്‍​ന്നു.സൈ​​​ബ​​​ര്‍ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍ ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ സൈ​​​ബ​​​ര്‍ ഫോ​​​റ​​​ന്‍​സി​​​ക് പ​​​രി​​​ശീ​​​ല​​​ന ലാ​​​ബു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി 116.5 കോ​​​ടി​​​യു​​​ടെ സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യം സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.

:

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →