മുംബൈ: ഖണ്ടാലയിൽ പോയി സൂര്യോദയം കണ്ട് മടങ്ങിയ മൂന്ന് കോളജ് വിദ്യാർഥികൾ കാറപകടത്തിൽ മരിച്ചു. ജയ്പൂർ സ്വദേശി ശ്രേയാൻഷ് ശർമ്മ (22), നാസിക്ക് സ്വദേശി ഓംകുമാർ ബോർസെ (23), നാഗ്പൂർ സ്വദേശി ലേ (20) എന്നിവരാണ് മരിച്ചത്. മാർച്ച് 19 വ്യാഴാഴ്ച രാവിലെ പൻവേൽ എക്സിറ്റിന് സമീപമാണ് സംഭവം. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മറിയുകയുമായിരുന്നു.
സൂര്യോദയം കണ്ടശേഷം മടങ്ങുന്നതിനിടെയാണ് അപകടം
ആറ് വിദ്യാർഥികളുടെ സംഘം മൂന്ന് വാഹനങ്ങളിലായി പുലർച്ചെ അഞ്ചു മണിക്കാണ് ഖണ്ടാലയിലേക്ക് യാത്ര തിരിച്ചത്. സൂര്യോദയം കണ്ടശേഷം മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.മറ്റ് വാഹനങ്ങളിലുണ്ടായിരുന്ന വിദ്യാർഥികൾ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണ്
