പി​​താ​​വി​​നെ കൊ​​ന്ന​​യാ​​ളെ വെ​​ടി​​വ​​ച്ചു​​കൊ​​ന്ന് പ​​ട്ടാ​​ള​​ക്കാ​​ര​​നാ​​യ മ​​ക​​ൻ

കാ​​ല​​ടി: അ​​തി​​ർ​​ത്തി ത​​ർ​​ക്ക​​ത്തെ തു​​ട​​ർ​​ന്ന് എ​​ട്ടു വ​​ർ​​ഷം മു​​മ്പ് പി​​താ​​വി​​നെ കൊ​​ന്ന​​യാ​​ളെ വെ​​ടി​​വ​​ച്ചു​​കൊ​​ന്ന് പ​​ട്ടാ​​ള​​ക്കാ​​ര​​നാ​​യ മ​​ക​​ന്‍റെ പ്ര​​തി​​കാ​​രം. മ​​ഞ്ഞ​​പ്ര കി​​ലു​​ക്ക​​ൻ ജോ​​സ് (54) ആ​​ണ് മ​​രി​​ച്ച​​ത്. മ​​ഞ്ഞ​​പ്ര കോ​​താ​​യി തോ​​ട്ടി​​ൽ കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ​​പ്പോ​​ഴാ​​ണ് ജോ​​സി​​ന് വെ​​ടി​​യേ​​റ്റ​​ത്. 12 വ​​യ​​സു​​ള്ള മ​​ക​​നും ജോ​​സി​​നോ​​ടൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു. മാർച്ച് 16 തിങ്കളാഴ്ചയാണ് കൊ​​ല​​പാ​​ത​​കം ന​​ട​​ന്ന​​ത്

പ്ര​​തി പോ​​ളി തോ​​ക്കു​​മാ​​യി അ​​യ്യ​​മ്പു​​ഴ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ കീ​​ഴ​​ട​​ങ്ങി.

ജോ​​സി​​നെ വെ​​ടി​​വ​​ച്ച കാ​​ളാം​​പ​​റ​​മ്പ​​ൻ പോ​​ളി​​യെ പോ​​ലീ​​സ് അ​​റ​​സ്റ്റ്ചെ​​യ്തു. കെ​​എ​​സ്ആ​​ർ​​ടി​​സി ഡ്രൈ​​വ​​റാ​​യി​​രു​​ന്നു ജോ​​സ്. പ​​ട്ടാ​​ള​​ക്കാ​​ര​​നാ​​യി​​രു​​ന്ന പോ​​ളിക്കു ത​​ന്‍റെ പി​​താ​​വി​​ന്‍റെ മ​​ര​​ണ​​ത്തി​​ന് കാ​​ര​​ണ​​ക്കാ​​ര​​നാ​​യി​​രു​​ന്ന ജോ​​സി​​നോ​​ടു​​ള്ള മു​​ൻ വൈ​​രാ​​ഗ്യ​​മാ​​ണ് കൊ​​ല​​പാ​​ത​​ക​​ത്തി​​ൽ ക​​ലാ​​ശി​​ച്ച​​ത്. കൊ​​ല​​പാ​​ത​​ക​​ത്തി​​നു​​ശേ​​ഷം പ്ര​​തി പോ​​ളി തോ​​ക്കു​​മാ​​യി അ​​യ്യ​​മ്പു​​ഴ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ കീ​​ഴ​​ട​​ങ്ങി.

കു​​റെ​​ക്കാ​​ലം ജ​​യി​​ൽ​​വാ​​സം അ​​നു​​ഭ​​വി​​ച്ച ജോ​​സി​​നെ കോ​​ട​​തി വെ​​റു​​തെ​​വി​​ട്ടു

ഇ​​പ്പോ​​ൾ മ​​ഞ്ഞ​​പ്ര​​യി​​ൽ താ​​മ​​സി​​ക്കു​​ന്ന ജോ​​സ് മു​​മ്പ് കൊ​​ല്ല​​ക്കോ​​ട് പോ​​ളി​​യു​​ടെ വീ​​ടി​​ന​​ടു​​ത്താ​​ണ് താ​​മ​​സി​​ച്ചി​​രു​​ന്ന​​ത്. പോ​​ളി​​യു​​ടെ പി​​താ​​വി​​നെ ജോ​​സ് അ​​ടി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. കേ​​സി​​ൽ കു​​റെ​​ക്കാ​​ലം ജ​​യി​​ൽ​​വാ​​സം അ​​നു​​ഭ​​വി​​ച്ച ജോ​​സി​​നെ കോ​​ട​​തി വെ​​റു​​തെ​​വി​​ട്ടു. ഇ​​തി​​നെ​​തിരേ പോ​​ളി​​യു​​ടെ കു​​ടും​​ബം അ​​പ്പീ​​ൽ പോ​​യെ​​ങ്കി​​ലും ന​​ട​​പ​​ടി​​യൊ​​ന്നു​​മു​​ണ്ടാ​​യി​​ല്ല. ജ​​യി​​ലി​​ൽ​​നി​​ന്നി​​റ​​ങ്ങി​​യ​​ശേ​​ഷം ജോ​​സ് മ​​ഞ്ഞ​​പ്ര​​യി​​ലേ​​ക്ക് താ​​മ​​സം മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →