മ​സ്തി​ഷ്‌​ക​മ​ര​ണം സം​ഭ​വി​ച്ച യു​വാ​വി​ന്‍റെ ബീ​ജം ശേ​ഖ​രി​ച്ച് സൂ​ക്ഷി​ക്കാ​ന്‍ ഭാ​ര്യ​യ്ക്ക് അ​നു​മ​തി ന​ല്‍​കി ഹൈ​ക്കോ​ട​തി

കൊ​ച്ചി: മ​സ്തി​ഷ്‌​ക​മ​ര​ണം സം​ഭ​വി​ച്ച യു​വാ​വി​ന്‍റെ ബീ​ജം ശേ​ഖ​രി​ച്ച് സൂ​ക്ഷി​ക്കാ​ന്‍ ഭാ​ര്യ​യ്ക്ക് അ​നു​മ​തി ന​ല്‍​കിക്കൊണ്ട് ഹൈ​ക്കോ​ട​തി ഉത്തരവായി . സ്വ​ന്തം കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​ക​ണ​മെ​ന്ന യു​വ​തി​യു​ടെ ആ​ഗ്ര​ഹം പ​രി​ഗ​ണി​ച്ചാ​ണ് ജ​സ്റ്റീ​സ് എം.​ബി. സ്‌​നേ​ഹ​ല​ത​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.ചി​ക്ക​ന്‍​പോ​ക്‌​സി​നെ​ത്തു​ട​ര്‍​ന്ന് സെ​റി​ബ്ര​ല്‍ വീ​ന​സ് ത്രോം​ബോ​സി​സ് (മ​സ്തി​ഷ്‌​ക വീ​ക്കം) ബാ​ധി​ച്ചാ​ണ് ഹ​ര്‍​ജി​ക്കാ​രി​യു​ടെ ഭ​ര്‍​ത്താ​വി​ന് മ​സ്തി​ഷ്‌​ക​മ​ര​ണം സം​ഭ​വി​ച്ച​ത്. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ന്‍ നി​ല​നി​ര്‍​ത്തി​യി​ട്ടു​ള്ള​ത്.

യു​വ​തി​യു​ടെ ആ​ഗ്ര​ഹം പ​രി​ഗ​ണി​ച്ചാ​ണ് ബീ​ജം ശേ​ഖ​രി​ക്കാൻ അ​നു​മ​തി ന​ല്‍​കി​യ​ത്

സ്വ​ന്തം കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​ക​ണ​മെ​ന്ന യു​വ​തി​യു​ടെ ആ​ഗ്ര​ഹം പ​രി​ഗ​ണി​ച്ചാ​ണ് ബീ​ജം ശേ​ഖ​രി​ച്ച് ഫ്രീ​സ് ചെ​യ്യാ​ന്‍ കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ​ത്. ബീ​ജം ശേ​ഖ​രി​ക്കാ​നാ​ണ് അ​നു​മ​തി​യെ​ന്നും മ​റ്റ് അ​സി​സ്റ്റ​ഡ് റീ​പ്രോ​ഡ​ക്ടീ​വ് ടെ​ക്‌​നോ​ള​ജി ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​ന്‍ പ്ര​ത്യേ​ക അ​നു​മ​തി വേ​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​സി​സ്റ്റ​ഡ് റീ​പ്രൊ​ഡ​ക്റ്റീ​വ് ടെ​ക്‌​നോ​ള​ജി (എ​ആ​ര്‍​ടി) നി​യ​മ​പ്ര​കാ​രം ബീ​ജം ശേ​ഖ​രി​ക്കാ​ന്‍ ഭ​ര്‍​ത്താ​വി​ന്‍റെ രേ​ഖാ​മൂ​ല​മു​ള്ള സ​മ്മ​തം വാ​ങ്ങാ​ന്‍ ക​ഴി​യി​ല്ലെ​ന്നും യു​വ​തി കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​നി വൈ​കി​യാ​ല്‍ പി​തൃ​ത്വ​ത്തി​നു​ള്ള സാ​ധ്യ​ത എ​ന്നേ​യ്ക്കു​മാ​യി ന​ഷ്ട​പ്പെ​ടു​മെ​ന്നും അ​റി​യി​ച്ചു.

തു​ട​ര്‍​ന്ന് യു​വാ​വി​ന്റെ ബീ​ജം ശേ​ഖ​രി​ക്കാ​നും ശീ​തീ​ക​രി​ച്ച് സൂ​ക്ഷി​ക്കാ​നും (ക്ര​യോ​പ്രി​സ​ര്‍​വേ​ഷ​ന്‍) കോ​ട​തി അ​നു​മ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യി​ലു​ള്ള ആ​ശു​പ​ത്രി​യോ മ​റ്റു അം​ഗീ​കൃ​ത എ​ആ​ര്‍​ടി ക്ലി​നി​ക്കു​ക​ളോ മു​ഖേ​ന ബീ​ജം ശേ​ഖ​രി​ക്കാം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →