യു​എ​ഇ വ്യോ​മ​പാ​ത താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു

ദു​ബാ​യി: ഇ​റാ​ന്‍റെ മി​സൈ​ലാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് യു​എ​ഇ വ്യോ​മ​പാ​ത താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു. അ​ബു​ദാ​ബി​യി​ലെ എ​ണ്ണ​പാ​ടം ല​ക്ഷ്യ​മി​ട്ടും ഡ്രോ​ൺ ആ​ക്ര​മ​ണ​മു​ണ്ടാ​യി. അ​തേ​സ​മ​യം പ​ശ്ചി​മേ​ഷ്യ​യി​ൽ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഇ​റാ​ൻ.സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കാ​യി ഈ​ജി​പ്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ​ത്തി​യി​ട്ടു​ണ്ട്. അ​തി​നി​ടെ ഇ​റാ​നൊ​പ്പം നി​ൽ​ക്കു​ന്നു​വെ​ന്ന് റ​ഷ്യ വീ​ണ്ടും വ്യ​ക്ത​മാ​ക്കി. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ പ​ര​മാ​വ​ധി ശേ​ഷി വി​നി​യോ​ഗി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും റ​ഷ്യ പ്ര​ഖ്യാ​പി​ച്ചു.

ഒ​രു ത​ര​ത്തി​ലു​ള്ള കീ​ഴ​ട​ങ്ങ​ലി​നും ത​യാ​റ​ല്ലെ​ന്ന് ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​ൻ

അ​തേ​സ​മ​യം ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണു​മാ​യി ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ ഒ​രു ത​ര​ത്തി​ലു​ള്ള കീ​ഴ​ട​ങ്ങ​ലി​നും ത​യാ​റ​ല്ലെ​ന്ന് ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​ൻ വ്യ​ക്ത​മാ​ക്കി. ഇ​റാ​ന്‍റെ മ​ണ്ണി​ൽ ഭാ​വി​യി​ൽ ആ​ക്ര​മ​ണം ഉ​ണ്ടാ​വി​ല്ലെ​ന്ന ഉ​റ​പ്പി​ല്ലാ​തെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച പോ​ലും സാ​ധ്യ​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →