ശ​ത്രു​രാ​ജ്യ​ങ്ങ​ൾ​ക്കു വി​വ​രം ചോ​ർ​ത്തി ന​ൽ​കി എ​ന്നാ​രോ​പി​ച്ച് ഇ​റാ​നി​ൽ അഞ്ഞൂറിലേറെപ്പേർ ക​സ്റ്റ​ഡി​യി​ൽ

ടെഹ്‌റാൻ: ഇസ്രയേൽ അടക്കമുള്ള ശ​ത്രു​രാ​ജ്യ​ങ്ങ​ൾ​ക്കു വി​വ​രം ചോ​ർ​ത്തി ന​ൽ​കി എ​ന്നാ​രോ​പി​ച്ച് ഇ​റാ​നി​ൽ അഞ്ഞൂറിലേറെപ്പേരെ സു​ര​ക്ഷാസേ​ന ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ 18 പേ​ർ​ക്ക് ഇ​സ്ര​യേ​ൽ അ​നു​കൂ​ല ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ഇ​റാ​ൻ ഇന്‍റ​ർ​നാ​ഷ​ണ​ൽ വാ​ർ​ത്താ ചാ​ന​ലു​മാ​യി അടുപ്പമുള്ളവരാണെന്ന് ഇ​റാന്‍റെ ര​ഹ​സ്യാ​ന്വേ​ഷ​ണമ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി തു​ട​രു​മെ​ന്ന് ഇ​റാ​ൻ ഭ​ര​ണ​കൂ​ടം അറിയിച്ചു.

ഇന്ത്യക്കാർ ഉൾപ്പെടെ 35 പേ​ർ അ​റ​സ്റ്റി​ൽ

പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കെ, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തെ​റ്റാ​യ വി​വ​ര​ങ്ങ​ളും വ്യാ​ജ വീ​ഡി​യോ​യും പ്ര​ച​രി​പ്പി​ച്ച​തി​ന് 19 ഇന്ത്യക്കാർ ഉൾപ്പെടെ 35 പേ​രെ യുഎഇ അ​റ​സ്റ്റ് ചെ​യ്തു.ഇ​ത്ത​രം ന​ട​പ​ടി​ക​ൾ രാ​ജ്യ​ത്തെ നി​യ​മ​മ​നു​സ​രി​ച്ചു ഗു​രു​ത​ര നിയമലംഘനമാണെന്നും
കു​റ​ഞ്ഞ​ത് ഒ​രു വ​ർ​ഷം ത​ട​വും 25 ലക്ഷം രൂപ പി​ഴ​യും ല​ഭി​ക്കാമെന്നും യു​എ​ഇ അ​റ്റോ​ർ​ണി ജ​ന​റ​ൽ ഡോ. ​ഹ​മ​ദ് സെ​യ്ഫ് അ​ൽ ഷം​സി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →