പത്തനംതിട്ട | റാന്നിയിൽ ലോറിയും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി-പ്ലാച്ചേരി ജംഗഷനു സമീപപം മാർച്ച് 14 ശനിയാഴ്ച രാത്രി 9 ഓടെയാണ് സംഭവം . പഴവങ്ങാടി പഞ്ചായത്ത് വാകത്താനം വാര്‍ഡംഗം ജോയിസ് ചാക്കോയുടെ ഭര്‍ത്താവ് മാമൂട്ടില്‍ വീട്ടില്‍ എബ്രഹാം വര്‍ഗീസ് (48), ഇടമണ്‍ വാകത്താനം കടവും തുരത്തേല്‍ വീട്ടില്‍ ജോമോന് (40) എന്നിവരാണ് മരിച്ചത്.
സമീപമുള്ള ഹോട്ടലില്‍ കയറിയ ശേഷം ഭക്ഷണവുമായി തിരികെ വീട്ടിലേക്ക് രണ്ട് പേരും ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്ന. മൃതദേഹം റാന്നി മാര്‍ത്തോമ്മ ആശുപത്രി മോര്‍ച്ചറിയില്‍. റാന്നി പോലീസ് നടപടികള്‍ സ്വീകരിച്ചു.
