ഒ​രു വ​യ​സു​കാ​രി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: ഒ​രു വ​യ​സു​കാ​രി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം വാ​മ​ന​പു​രം ക​ണി​ച്ചോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ശ്വ​തി – സു​ഭാ​ഷ് ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ പ​വി​ത്ര​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മാർച്ച് 12 വ്യ​ഴാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് പോ​ലീ​സ്

അ​മ്മൂ​മ്മ തൊ​ഴി​ലു​റ​പ്പി​ന് പോ​യി മ​ട​ങ്ങി എ​ത്തി​യ​പ്പോ​ൾ കി​ട​പ്പു​മു​റി​യി​ലെ പാ​യ​യി​ൽ കു​ട്ടി​യെ അ​ന​ക്ക​മി​ല്ലാ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.ഉ​ട​ൻ ത​ന്നെ കാ​രേ​റ്റെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. കു​ഞ്ഞി​ന്‍റെ ക​ഴു​ത്തി​ൽ പാ​ടു​ക​ളു​ണ്ടെ​ന്നും മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →