സംസ്ഥാനത്ത് എന്‍ആര്‍ഐ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കും

തിരുവനന്തപുരം | പ്രവാസികളുടെയും ബന്ധുക്കളുടെയും പരാതികള്‍ അതിവേഗം കൈകാര്യം ചെയ്ത് പരിഹാരം കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് എന്‍ആര്‍ഐ പോലീസ് സ്റ്റേഷന്‍ വരുന്നു. ഇന്നലെ(10.03.2026) ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനിച്ചു. പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ആവശ്യമായ സഹായവും ഇടപെടലും നടത്തുന്നതിനായാണ് പ്രത്യേക സ്റ്റേഷന്‍ പോലീസ് ആസ്ഥാനത്ത് ആരംഭിക്കുന്നത്.

25 തസ്തികകള്‍ ഇതിനായി സൃഷ്ടിക്കും.

ഒരു ഇന്‍സ്‌പെക്ടറായിരിക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ). ഇതുള്‍പ്പെടെ ആറ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍, ആറ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍, അഞ്ച് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, ഏഴ് സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിങ്ങനെ ആകെ 25 തസ്തികകള്‍ ഇതിനായി സൃഷ്ടിക്കും. സംസ്ഥാന പോലീസ് മേധാവി നല്‍കിയ നിര്‍ദ്ദേശം മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു.

ലോക കേരള സഭാ സെക്രട്ടേറിയറ്റും നോര്‍ക്കയും ആവശ്യപ്പെട്ടിരുന്നു.

ലോക കേരള സഭാ സെക്രട്ടേറിയറ്റും നോര്‍ക്കയും പ്രവാസികള്‍ക്കായി പോലീസ് സ്റ്റേഷന്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകള്‍ വഴിയുള്ള അനിയന്ത്രിതമായ തട്ടിപ്പുകള്‍, സൈബര്‍ നിക്ഷേപ തട്ടിപ്പുകള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, വ്യാജ ജോലി ഓഫറുകള്‍ തുടങ്ങിയ വിവിധ തട്ടിപ്പുകള്‍ പ്രവാസികള്‍ നേരിടുന്നുണ്ട്. ഇതിനു പരിഹാരമായിട്ടാണ് എന്‍ആര്‍ഐ സ്റ്റേഷന്‍ ആരംഭിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →