നെ​ടു​മ​ങ്ങാ​ട് അമിത വേ​ഗതിയിലെത്തിയ ​ബൈക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു, ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് ബൈ​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു. ഉ​ഴ​മ​ല​യ്ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ലാ​ൽ, ബി​നോ​യ്, രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മാർച്ച് 8 ഞാ​യ​റാ​ഴ്ച രാ​ത്രി 10.45 ഓ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നെ​ടു​മ​ങ്ങാ​ട് – ആ​ര്യ​നാ​ട് റോ​ഡി​ൽ കു​ള​പ്പ​ട സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് അമിത വേ​ഗതിയിലെത്തിയ രണ്ട് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

​ണ്ട് പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ച​താ​യാ​ണ് വി​വ​രം.

അ​പ​ക​ട​ത്തി​ൽ‌ ര​ണ്ട് ബൈ​ക്കു​ക​ളും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ര​ണ്ട് പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ച​താ​യാ​ണ് വി​വ​രം. ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കും വ​ഴി മ​രി​ച്ചെ​ന്നാ​ണ് ല​ഭി​ക്കു​ന്ന പ്രാ​ഥ​മി​ക വി​വ​രം. പ​രി​ക്കേ​റ്റ​യാ​ളു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ശ്രീ​ലാ​ൽ ആ​ര്യ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കാ​പ്പാ കേ​സി​ൽ പ്ര​തി​യാ​ണെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. മൂ​ന്ന് പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →