വീ​​​ട് ത​​​ക​​​ർ​​​ത്ത് കാ​​​ട്ടു​​​പ​​​ന്നി : സ​​​മീ​​​പ​​​ത്തെ പു​​​ര​​​യി​​​ട​​​ത്തി​​​ൽ നി​​​ന്ന വീ​​​ട്ട​​​മ്മ​​​യെ​​​യും ഇ​​​ടി​​​ച്ചി​​​ട്ടു

പെ​​​രു​​​വ​​​ന്താ​​​നം: പു​​​ര​​​പ്പു​​​റ​​​ത്ത് പാ​​​ഞ്ഞു ക​​​യ​​​റി​​​യ കാ​​​ട്ടു​​​പ​​​ന്നി വീ​​​ട് ഭാ​​​ഗി​​​ക​​​മാ​​​യി ത​​​ക​​​ർ​​​ത്തു. തു​​​മ​​​രം​​​മു​​​ടി​​​യി​​​ൽ ടി.​​​എ. ഷെ​​​ഫീ​​​ക്കി​​​ന്‍റെ വീ​​​ട് ത​​​ക​​​ർ​​​ത്ത കാ​​​ട്ടു​​​പ​​​ന്നി സ​​​മീ​​​പ​​​ത്തെ പു​​​ര​​​യി​​​ട​​​ത്തി​​​ൽ നി​​​ന്ന വീ​​​ട്ട​​​മ്മ​​​യെ​​​യും ഇ​​​ടി​​​ച്ചി​​​ട്ടു.പെ​​​രു​​​വ​​​ന്താ​​​ന​​​ത്തി​​​നു സ​​​മീ​​​പം പ​​​ള്ളി ഭാ​​​ഗ​​​ത്താ​​​ണ് കാ​​​ട്ടു​​​പ​​​ന്നി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. മാർച്ച് 6 വെളളിയാഴ്ച രാ​​​വി​​​ലെ​​​യാ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പാ​​​ഞ്ഞെ​​​ത്തി​​​യ ര​​​ണ്ട് കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളി​​​ൽ ഒ​​​ന്ന് സ​​​മീ​​​പ​​​ത്തെ വീ​​​ടി​​​ന്‍റെ മു​​​റ്റ​​​ത്ത് നി​​​ന്നു ഷെ​​​ഫീ​​​ക്കി​​​ന്‍റെ വീ​​​ടി​​​നു മു​​​ക​​​ളി​​​ലേ​​​ക്ക് ചാ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​സ്ബ​​​സ്‌റ്റോ​​​സ് ഷീ​​​റ്റ് പാ​​​കി​​​യ വീ​​​ടി​​​ന്‍റെ മേ​​​ൽ​​​ക്കൂ​​​ര​​​യി​​​ലൂ​​​ടെ കാ​​​ട്ടു​​​പ​​​ന്നി പ​​​ര​​​തി​​​യോ​​​ടി​​​യ​​​തോ​​​ടെ ഷീ​​​റ്റു​​​ക​​​ൾ പാ​​​തി​​​യും പൊ​​​ട്ടിന​​​ശി​​​ച്ചു.

വീ​​​ടി​​​ന​​​ക​​​ത്ത് വ്യാ​​​പ​​​ക നാ​​​ശ​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കി

പു​​​തി​​​യ​​​താ​​​യി നി​​​ർ​​​മി​​​ച്ച ബാ​​​ത്റൂ​​​മി​​​ന്‍റെ ഷീ​​​റ്റു​​​ക​​​ൾ ത​​​ക​​​ർ​​​ത്ത് വീ​​​ടി​​​നു​​​ള്ളി​​​ലേ​​​ക്ക് വീ​​​ണ കാ​​​ട്ടു​​​പ​​​ന്നി വീ​​​ടി​​​ന​​​ക​​​ത്ത് വ്യാ​​​പ​​​ക നാ​​​ശ​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കി. ടോ​​​യ്‌​​​ല​​​റ്റും ബാ​​​ത്റൂം ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും വീ​​​ട്ടു​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും കാ​​​ട്ടു​​​പ​​​ന്നി കു​​​ത്തി ത്ത​​​ക​​​ർ​​​ത്തു. സം​​​ഭ​​​വം ന​​​ട​​​ക്കു​​​മ്പോ​​​ൾ ഷെ​​​ഫീ​​​ക്കി​​​ന്‍റെ മ​​​ക്ക​​​ളാ​​​യ മു​​​ഹ​​​മ്മ​​​ദ് അ​​​മീ​​​ൻ, മു​​​ഹ​​​മ്മ​​​ദ് ആ​​​തി​​​ൽ എ​​​ന്നി​​​വ​​​ർ വീ​​​ടി​​​ന​​​ക​​​ത്തും ഭാ​​​ര്യ ജാ​​​സ്മി​​​ൻ വീ​​​ടി​​​ന് പു​​​റ​​​ത്തു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​വ​​​രെ കാ​​​ട്ടു​​​പ​​​ന്നി ആ​​​ക്ര​​​മി​​​ക്കാ​​​തി​​​രു​​​ന്ന​​​ത് വ​​​ലി​​​യ അ​​​പ​​​ക​​​ടം ഒ​​​ഴി​​​വാ​​​ക്കി.

പി​​​ന്നീ​​​ട് അ​​​ടു​​​ക്ക​​​ള വാ​​​തി​​​ലി​​​ലൂ​​​ടെ പു​​​റ​​​ത്തേ​​​ക്ക് പാ​​​ഞ്ഞ കാ​​​ട്ടു​​​പ​​​ന്നി സ​​​മീ​​​പ​​​ത്തെ പു​​​ര​​​യി​​​ട​​​ത്തി​​​ൽ നി​​​ന്ന വീ​​​ട്ട​​​മ്മ​​​യെ​​​യും ഇ​​​ടി​​​ച്ചി​​​ട്ടു. കാ​​​ട്ടു​​​പ​​​ന്നി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ത​​​ത്ത​​​ൻ​​​പാ​​​റ ഹ​​​സീ​​​ന ഏ​​​ബ്രാ​​​ഹി​​​മി​​​ന് നി​​​സാ​​​ര പ​​​രി​​​ക്കേ​​​റ്റു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →