നി​ഷ്പ​ക്ഷ​വും സ്വ​ത​ന്ത്ര​വും സു​താ​ര്യ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തുമെന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍

കൊ​ച്ചി: നി​യ​മ​വി​ധേ​യ​മാ​യി നി​ഷ്പ​ക്ഷ​വും സ്വ​ത​ന്ത്ര​വും സു​താ​ര്യ​വു​മാ​യ രീ​തി​യി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ക​യെ​ന്ന് കൊ​ച്ചി​യി​ലെ​ത്തി​യ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ (സി​ഇ​സി) ഗ്യാ​നേ​ഷ് കു​മാ​ര്‍ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കി. എ​സ്ഐ​ആ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​മാ​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​ഭി​ന​ന്ദി​ച്ചു. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്ക​ല്‍ തി​ക​ച്ചും സു​താ​ര്യ​മാ​യാ​ണ് ന​ട​ത്തി​യ​തെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു.

ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ഉ​ണ്ടാ​കു​മെ​ന്ന് കോ​ൺ​ഗ്ര​സ്

തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലേ​ക്ക് എ​ത്തി​യ കേ​ര​ള​ത്തി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യ ച​ർ​ച്ച​ക​ളാ​ണ് നി​ല​വി​ൽ ന​ട​ക്കു​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​നെ മു​ന്നി​ൽ നി​ർ​ത്തി മൂ​ന്നാം സ​ർ​ക്കാ​രി​നെ പ്ര​തീ​ക്ഷി​ച്ചു​കൊ​ണ്ടാ​ണ് ഇ​ട​തു​മു​ന്ന​ണി​യു​ടെ നീ​ക്ക​ങ്ങ​ൾ. എ​ന്നാ​ൽ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ക്യാ​മ്പി​ലെ പ്ര​തീ​ക്ഷ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →