കൊച്ചി: എറണാകുളത്തുനിന്ന് ബുധനാഴ്ച രാത്രി 11.50 ന് പുറപ്പെട്ട് വ്യാഴാഴ്ച വൈകുന്നേരം 5.35ന് വേളാങ്കണ്ണിയിലെത്തുന്ന പുതിയ പ്രതിവാര സ്പെഷല്‍ ട്രെയിന്‍ അനുവദിച്ച് ഉത്തരവായി. വ്യാഴാഴ്ച വേളാങ്കണ്ണിയില്‍നിന്നു രാത്രി എട്ടിനു പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ 11.55ന് തിരികെ എറണാകുളത്തെത്തുന്ന വിധത്തിലാണു സമയക്രമം.
സര്‍വീസ് ആരംഭിക്കുന്ന ദിവസം വൈകാതെ പ്രഖ്യാപിക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഹൈബി ഈഡന് എംപി ദീര്‍ഘകാലമായി ആവശ്യപ്പെട്ടുവരുന്ന സര്‍വീസാണിത്.
