ഇറാൻ പരമോന്നത നേതാവ് ആയത്തുളള അലി ഖാംനയിയെ വധിച്ച ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്റായേൽ

ടെഹ്റാൻ | ഇറാൻ പരമോന്നത നേതാവ്ആയത്തുളള അലി ഖാംനയിയെ വധിച്ച ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇസ്റായേൽ പ്രതിരോധ സേന പുറത്തുവിട്ടു. ‘ഓപ്പറേഷൻ റോറിങ് ലയൺ’ എന്ന് പേരിട്ട ആക്രമണത്തിൽ ഖാംനഈയുടെ വാസസ്ഥലം തകർക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. കെട്ടിടത്തിന് മുകളിൽ ബോബ് വന്നു വീഴുന്നതും പ്രദേശമാസകലം പുകച്ചുരുളുകൾ ഉയരുന്നതും ദൃശ്യങ്ങളിൽ കാണാം.

ടെഹ്‌റാനിൽ ശക്തമായ വ്യോമാക്രമണം നടത്തിക്കൊണ്ടിരിക്കുന്നു

ടെഹ്‌റാൻ നഗരത്തിന്റെ മധ്യഭാഗത്തുള്ള ഭരണകൂട കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്റായേൽ വ്യോമസേന (ഐ എ എഫ്) നേരിട്ട് ബോംബാക്രമണം നടത്തുകയായിരുന്നുവെന്ന് ഐഡിഎഫ് അവകാശപ്പെട്ടു. ഇറാന്റെ ഹൃദയഭാഗമായ ടെഹ്‌റാനിൽ ശക്തമായ വ്യോമാക്രമണം നടത്തിക്കൊണ്ടിരിക്കു ന്നതായും പ്രതിരോധ സേന അറിയിച്ചു

ഇറാന്റെ വ്യോമപരിധിയിൽ പൂർണ്ണ ആധിപത്യം

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയ വലിയ തോതിലുള്ള ആക്രമണങ്ങളിലൂടെ ഇറാന്റെ വ്യോമപരിധിയിൽ പൂർണ്ണ ആധിപത്യം (Aerial Superiority) സ്ഥാപിക്കാൻ കഴിഞ്ഞതായും ടെഹ്‌റാനിലേക്കുള്ള പാത സുഗമമായതായും ഐ ഡി എഫ് വ്യക്തമാക്കി. ഇറാന്റെ റഡാർ സംവിധാനങ്ങളെയും വ്യോമ പ്രതിരോധ ആയുധങ്ങളെയും തകർത്ത ശേഷമാണ് യുദ്ധവിമാനങ്ങൾ നഗരമധ്യത്തിലേക്ക് കടന്നുകയറിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →