ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 115 ആ​യി

ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ മി​നാ​ബി​ൽ സ്കൂ​ളി​ന് നേ​രെ​യു​ണ്ടാ​യ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 115 ആ​യി. സ്കൂ​ളി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം ക്രൂ​ര​മാ​യ പ്ര​വൃ​ത്തി​യാ​ണെ​ന്നും ആ​ക്ര​മ​ണ​കാ​രി​ക​ൾ ന​ട​ത്തി​യ എ​ണ്ണ​മ​റ്റ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ രേ​ഖ​യി​ലെ മ​റ്റൊ​രു ക​റു​ത്ത പേ​ജ് ആ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​ഷേ​ഷ്കി​യാ​ൻ പ​റ​ഞ്ഞു.ആ​ക്ര​മ​ണ​ത്തി​ന്‍റെ ല​ക്ഷ്യ​മാ​യ ഇ​റാ​ന്‍റെ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സി​ന്‍റെ താ​വ​ള​ത്തി​ന് സ​മീ​പ​മാ​ണ് സ്കൂ​ൾ സ്ഥി​തി ചെ​യ്യു​ന്ന​ത്. പെ​ൺ​കു​ട്ടി​ക​ളു​ടെ പ്രാ​ഥ​മി​ക വി​ദ്യാ​ല​യ​ത്തി​ന് നേ​രെ​യാ​ണ് ഇ​സ്ര​യേ​ൽ‌ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

170 വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്കൂ​ളി​ലു​ണ്ടാ​യി​രു​ന്ന​ത്.

ആ​ക്ര​മ​ണം ന​ട​ക്കു​മ്പോ​ൾ 170 വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്കൂ​ളി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​സ്ര​യേ​ൽ-​അ​മേ​രി​ക്ക വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നി​ൽ 201 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും 747 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ആ​ണ് ഇ​റാ​നി​യ​ൻ റെ​ഡ് ക്ര​സ​ന്‍റ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. മി​നാ​ബി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ സ്കൂ​ൾ ആ​ക്ര​മി​ച്ച​തി​ന് ശ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കു​മെ​ന്നാ​ണ് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യി​ദ് അ​ബ്ബാ​സ് അ​ര​ഗ്ചി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച ഇ​റാ​നി​യ​ൻ ന​ഗ​ര​ങ്ങ​ളി​ലെ നി​ര​വ​ധി ല​ക്ഷ്യ​ങ്ങ​ൾ​ക്ക് നേ​രെ അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും തു​ട​ർ​ച്ച​യാ​യി വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യ​പ്പോ​ഴാ​ണ് സ്കൂ​ളി​ന് നേ​രെ​യും ബോം​ബാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →