ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി​ ഒ.​പ​നീ​ർ​ശെ​ൽ​വം ഡി​എം​കെ​യി​ൽ അം​ഗ​ത്വ​മെ​ടു​ത്തേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി​യും അ​ണ്ണാ ഡി​എം​കെ നേ​താ​വു​മാ​യി​രു​ന്ന ഒ.​പ​നീ​ർ​ശെ​ൽ​വം ഇ​ന്ന് (ഫെബ്രുവരി 27 ) ​ഡിഎം​കെ​യി​ൽ അം​ഗ​ത്വ​മെ​ടു​ത്തേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. രാ​വി​ലെ അ​ദ്ദേ​ഹം ഡി​എം​കെ ആ​സ്ഥാ​ന​ത്തെ​ത്തും. ക​ഴി​ഞ്ഞ ദി​വ​സം സ്റ്റാ​ലി​നു​മാ​യി ഒ​പി​എ​സ് ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.ഡി​എം​കെ സ​ഖ്യം വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ എ​ത്തു​മെ​ന്നും എം.​കെ. സ്റ്റാ​ലി​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രു​മെ​ന്നും ഒ. ​പ​നീ​ര്‍​ശെ​ല്‍​വം പ​റ​ഞ്ഞി​രു​ന്നു.തേ​നി ജി​ല്ല​യി​ലെ ഉ​റ​ച്ച സീ​റ്റി​ൽ നി​ന്ന് പ​നീ​ർ​ശെ​ൽ​വം നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ചേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഇ​തി​നി​ടെ സ്വ​ന്ത​മാ​യി പാ​ര്‍​ട്ടി പ്ര​ഖ്യാ​പി​യ്ക്കാ​നു​ള്ള നീ​ക്ക​വും ഒ​പി​എ​സ് ന​ട​ത്തി​യി​രു​ന്നു

ബ​ജ​റ്റ് ച​ർ​ച്ച​ക​ൾ​ക്കി​ടെ നി​യ​മ​സ​ഭ​യി​ൽ ഒ​പി​എ​സ് പ​ക്ഷ എം​എ​ല്‍​എ പി.​അ​യ്യ​പ്പ​ന്‍ സ്റ്റാ​ലി​നെ പ്ര​ശം​സി​ച്ച​തും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട ശേ​ഷം അ​ണ്ണാ ഡി​എം​കെ​യി​ല്‍ തി​രി​ച്ചെ​ത്താ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​യി​രു​ന്നു ഒ​പി​എ​സ്.എ​ന്നാ​ല്‍ എ​ല്ലാ ശ്ര​മ​ങ്ങ​ള്‍​ക്കും എ​ഐ​ഡി​എം​കെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി പ​ള​നി​സാ​മി ത​ട​യി​ട്ടു. ഇ​തി​നി​ടെ സ്വ​ന്ത​മാ​യി പാ​ര്‍​ട്ടി പ്ര​ഖ്യാ​പി​യ്ക്കാ​നു​ള്ള നീ​ക്ക​വും ഒ​പി​എ​സ് ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം ഡി​എം​കെ​യി​ൽ ചേ​രാ​ൻ തീ​രു​മാ​നി​ച്ച​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →