കൊച്ചി: സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന കോഴിക്കോട് കിനാലൂരിലെ സ്ഥലത്തിന്റെ സാധ്യതാപഠനം നടത്താന്‍ വൈകുന്നതില്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതിയുടെ വിമർശനം. എയിംസ് വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തെ നിസാരമായി കാണാനാകില്ലെന്ന് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
രണ്ടാഴ്ചയാണു കോടതി അനുവദിച്ച് കോടതി
സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവരുമായി ഏകോപനം നടത്തി രണ്ടാഴ്ചയ്ക്കകം സാധ്യതാപഠനം നടത്തണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്കി. നാലാഴ്ച സമയംകൂടി വേണമെന്നാണു കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, രണ്ടാഴ്ചയാണു കോടതി അനുവദിച്ചത്. എയിംസ് കാസര്‍ഗോഡ് ജനകീയ കൂട്ടായ്മ നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.
