ജാ​​​​ർ​​​​ഖ​​​​ണ്ഡിൽ എ​​​​യ​​​​ർ ആം​​​​ബു​​​​ല​​​​ൻ​​​​സ് ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ് ഏ​​​​ഴു​​​​മരണം

റാ​​​​ഞ്ചി: ജാ​​​​ർ​​​​ഖ​​​​ണ്ഡ് ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ റാ​​​​ഞ്ചി​​​​യി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​പ്പെ​​​​ട്ട എ​​​​യ​​​​ർ ആം​​​​ബു​​​​ല​​​​ൻ​​​​സ് ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ് ഏ​​​​ഴു​​​​പേ​​​​ർ മരിച്ചു. എ​​​​യ​​​​ർ ആം​​​​ബു​​​​ല​​​​ൻ​​​​സി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന രോ​​​​ഗി സ​​​​ഞ്ജ​​​​യ്കു​​​​മാ​​​​ർ, ന​​​​ഴ്സു​​​​മാ​​​​രാ​​​​യ അ​​​​ർ​​​​ച്ച​​​​നാ​​​​ദേ​​​​വി, ധു​​​​രു കു​​​​മാ​​​​ർ, പ​​​​രി​​​​ച​​​​രി​​​​ച്ച ഡോ​​​​ക്‌​​​​ട​​​​ർ വി​​​​കാ​​​​സ് കു​​​​മാ​​​​ർ, പാ​​​​രാ​​​​മെ​​​​ഡി​​​​ക്ക​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​ൻ സ​​​​ച്ചി​​​​ൻ​​​​കു​​​​മാ​​​​ർ മി​​​​ശ്ര, പൈ​​​​ല​​​​റ്റ് ഇ​​​​ൻ ക​​​​മാ​​​​ൻ​​​​ഡ് ക്യാ​​​​പ്റ്റ​​​​ൻ വി​​​​വേ​​​​ക് വി​​​​കാ​​​​സ് ഭ​​​​ഗ​​​​ത്, സ​​​​ഹ​​​​പൈ​​​​ല​​​​റ്റ് ക്യാ​​​​പ്റ്റ​​​​ൻ സാ​​​​വ്ര​​​​ജ്‌​​​​ദീ​​​​പ് സിം​​​​ഗ് എ​​​​ന്നി​​​​വ​​​​രാ​​​​ണ് മരിച്ചത്.

ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ലെ ഛാത്ര ​​​​ജി​​​​ല്ല​​​​യി​​​​ലെ സി​​​​മാ​​​​രി​​​​യ​​​​യ്ക്കു സ​​​​മീ​​​​പം ബാ​​​​രി​​​​യാ​​​​തു​​​​വി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം

ഫെബ്രുവരി 23 തിങക്ളാഴ്ച രാ​​​​ത്രി 7.34 ഓ​​​​ടെ ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ലെ ഛാത്ര ​​​​ജി​​​​ല്ല​​​​യി​​​​ലെ സി​​​​മാ​​​​രി​​​​യ​​​​യ്ക്കു സ​​​​മീ​​​​പം ബാ​​​​രി​​​​യാ​​​​തു​​​​വി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. റെ​​​​ഡ്ബേ​​​​ർ​​​​ഡ് എ​​​​യ​​​​ർ​​​​വേ​​​​സ് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ ബീ​​​​ച്ച്ക്രാ​​​​ഫ്റ്റ് കിം​​​​ഗ് എ​​​​യ​​​​ർ ബെ​​​​ൽ 9എ​​​​ൽ വി​​​​ടി-​​​​എ​​​​ജെ​​​​വി വി​​​​മാ​​​​ന​​​​മാ​​​​ണു അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്.രാ​​​​ത്രി 7.11ന് ​​​​റാ​​​​ഞ്ചി​​​​യി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​പ്പെ​​​​ട്ട എ​​​​യ​​​​ർ ആം​​​​ബു​​​​ല​​​​ൻ​​​​സി​​​​ന് 7.34 ഓ​​​​ടെ കൊ​​​​ൽ​​​​ക്ക​​​​ത്ത വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളു​​​​മാ​​​​യു​​​​ള്ള റ​​​​ഡാ​​​​ർ ബ​​​​ന്ധം ന​​​​ഷ്‌​​​​ട​​​​മാ​​​​യെ​​​​ന്ന് ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​റേ​​​​റ്റ് ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് സി​​​​വി​​​​ൽ ഏ​​​​വി​​​​യേ​​​​ഷ​​​​ൻ(​​​​ഡി​​​​ജി​​​​സി​​​​എ) അ​​​​റി​​​​യി​​​​ച്ചു.

ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പൊ​​​​ള്ള​​​​ലേ​​​​റ്റ സ​​​​ഞ്ജ​​​​യ്കു​​​​മാ​​​​റി​​​​നെ വി​​​​ദ​​​​ഗ്ധ​​​​ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​പോ​​​​കുമ്പോഴായിരുന്നു അപകടം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →