.
ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാസേന വധിച്ച മൂന്ന് ഭീകരരിൽ ഒരാൾ ചുരുങ്ങിയത് ഇരുപത് തവണയെങ്കിലും സുരക്ഷാസേനയുടെ കൈയിൽ നിന്ന് രക്ഷപ്പെട്ടയാൾ.രണ്ടുവർഷത്തോളമായി ഈ മേഖലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജയ്ഷെ മുഹമ്മദ് ഭീകരനായ സെയ്ഫുള്ളയാണ് ഇപ്പോൾ കൊല്ലപ്പെട്ടത് . പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജയ്ഷെ മുഹമ്മദിലെ അംഗങ്ങളെയാണ് ഫെബ്രുവരി 22 ഞായറാഴ്ച സംയുക്തസേനാ ഓപ്പറേഷനിലൂടെ വധിച്ചത്.
മലഞ്ചെരിവിലുള്ള ഒരു വീട്ടിലാണ് ഭീകരർ ഒളിവിൽ കഴിഞ്ഞിരുന്നത്.
ഭീകരരുടെ നീക്കങ്ങളെക്കുറിച്ച് സുരക്ഷാസേനയ്ക്ക് മികച്ച വിവരം ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്. സുരക്ഷാസേന ആക്രമണത്തിന് തയ്യാറെടുക്കുന്നതിനിടെ ഭീകരർ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ രൂക്ഷമായത്. മലഞ്ചെരിവിലുള്ള ഒരു വീട്ടിലാണ് ഭീകരർ ഒളിവിൽ കഴിഞ്ഞിരുന്നത്. സുരക്ഷാസേന ശക്തമായി തിരിച്ചടിച്ചെന്നും സംസ്ഥാന പൊലീസും സിആർപിഎഫും സ്പെഷ്യൽ ഫോഴ്സും ചേർന്നാണ് ഭീകരരെ വധിച്ചതെന്നും സേനാ വൃത്തങ്ങൾ അറിയിച്ചു.
രണ്ട് എകെ 47 റൈഫിളുകളും മറ്റ് സാധനങ്ങളും കണ്ടെടുത്തിട്ടുണ്ട്
സംഭവസ്ഥലത്ത് നിന്ന് രണ്ട് എകെ 47 റൈഫിളുകളും മറ്റ് സാധനങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഈ മേഖലയിൽ അടുത്തിടെ സുരക്ഷാ സേന വധിച്ച മറ്റൊരു പ്രധാന ജയ്ഷെ ഭീകരൻ ആദിൽ ആയിരുന്നു. “ജനുവരിയിൽ ആരംഭിച്ച ഓപ്പറേഷൻ ത്രാഷി-1, ചാത്രൂ, സോന്നാർ, ഡോൾഗാം, ദിച്ചാർ തുടങ്ങിയ കിഷ്ത്വാറിലെ കാടുകളുള്ളതും മലമ്പ്രദേശങ്ങളുമായ ഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്
.
