തിരുവനന്തപുരം| തിരുവനന്തപുരം വെള്ളറടയില്‍ എസ്‌ഐയെ മര്‍ദിച്ച് സിപിഐഎം ലോക്കല്‍ സെക്രട്ടറി. വെള്ളറട സിപിഐഎം ലോക്കല്‍ സെക്രട്ടറി പ്രദീപാണ് എസ്‌ഐ അഭിജിത്തിനെ മര്‍ദിച്ചത്. മുഖത്തടക്കം പരുക്കേറ്റ വെള്ളറട എസ്‌ഐ അഭിജിത്ത് ചികിത്സയിലാണ്.
ഗതാഗത തടസ്സമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് എസ്‌ഐയെ മര്‍ദിച്ചത്
ക്ഷേത്രോത്സവത്തിനിടെ ഗതാഗത തടസ്സമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് എസ്‌ഐയെ പ്രദീപ് മര്‍ദിച്ചത്. സംഭവത്തില്‍ പ്രദീപിനെതിരെ കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എഫ്‌ഐആറില്‍ എസ്‌ഐയുടെ അടിവയറ്റിലും ജനനേന്ദ്രിയത്തിലും ചവിട്ടിയെന്നാണ് പറയുന്നത്..
