ഡെൽഹി : ഫെബ്രുവരി 22 മുതൽ വോട്ടർപട്ടികയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് പത്രിക നൽകാനുള്ള അവസാന ദിവസം വരെ പേരു ചേർക്കാൻ അപേക്ഷിക്കാം. പുതിയതായി പേരു ചേർക്കുന്നവർക്ക് ഏപ്രിലിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനാകും.
ഫോറം 6 ലാണ് പേരുചേർക്കാൻ അപേക്ഷിക്കേണ്ടത്.
2026 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവർക്കും എസ്ഐആർ സമയത്ത് വോട്ടുചേർക്കാൻ കഴിയാത്തവർക്കും 2026 ജനുവരി ഒന്നിനുശേഷം 18 വയസ് തികയുന്നവർക്കും voters.eci.gov.in വഴിയോ ecinte എന്ന മൊബൈൽ ആപ്പുവഴിയോ ബിഎൽഒ വഴിയോ പേരുചേർക്കാൻ അപേക്ഷിക്കാം. ഫോറം 6 ലാണ് പേരുചേർക്കാൻ അപേക്ഷിക്കേണ്ടത്. പ്രവാസികൾ 6 എ യിലുംഅപേക്ഷിക്കണം.
