മോ​ഷ​ണ​ക്കേ​സി​ൽ ഭാ​ര്യ അ​റ​സ്റ്റി​ലാ​യി : ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് ഭ​ർ​ത്താ​വ്

കൊ​ല്ലം: മാ​ല​മോ​ഷ​ണ​ക്കേ​സി​ൽ ഭാ​ര്യ അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. കൊ​ല്ലം അ​ഞ്ച​ലി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​ഞ്ച​ൽ പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​യാ​യ റ​ഫീ​ഖാ​ണ് (35) വീ​ടി​നു​ള്ളി​ൽ പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് മോ​ഷ​ണ​ക്കേ​സി​ൽ റ​ഫീ​ഖി​ന്‍റെ ഭാ​ര്യ സ​ബീ​ന അ​റ​സ്റ്റി​ലാ​യി​രു​ന്നു. നി​ല​വി​ൽ ഇ​വ​ർ റി​മാ​ൻ​ഡി​ലാ​ണ്. ​തീ പ​ട​രു​ന്ന​തു ക​ണ്ട നാ​ട്ടു​കാ​രാ​ണ് അ​ഞ്ച​ൽ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ 16 നാ​ണ് റ​ഫീ​ഖി​ന്‍റെ ഭാ​ര്യ സ​ബീ​ന​യെ മോ​ഷ​ണ​ക്കു​റ്റ​ത്തി​നു പോ​ലീ​സ് അ​റ​സ്‌​റ്റു ചെ​യ്‌​ത​ത്‌

റ​ഫീ​ഖി​ന്‍റെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 16 നാ​ണ് റ​ഫീ​ഖി​ന്‍റെ ഭാ​ര്യ സ​ബീ​ന​യെ മോ​ഷ​ണ​ക്കു​റ്റ​ത്തി​നു പോ​ലീ​സ് അ​റ​സ്‌​റ്റു ചെ​യ്‌​ത​ത്‌. അ​ഞ്ച​ലി​ൽ നി​ന്നും കു​ള​ത്തൂ​പ്പു​ഴ​യ്ക്ക് പോ​യ സ്വ​കാ​ര്യ​ബ​സി​ൽ യാ​ത്ര ചെ​യ്ത കു​ഞ്ഞി​ന്‍റെ സ്വ​ർ​ണ കൊ​ലു​സ് സ​ബീ​ന ക​വ​ർ​ന്നി​രു​ന്നു. ഇ​തി​നു​മു​മ്പും മോ​ഷ​ണ​ക്കേ​സി​ൽ സ​ബീ​ന അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം അ​ഞ്ച​ലി​ലെ ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ കു​ഞ്ഞി​ന്‍റെ മാ​ല മോ​ഷ്ടി​ച്ച സ​ബീ​ന​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചി​രു​ന്നു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →