ആലപ്പുഴ: തെരുവുനായയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ചെറിയനാട് സ്വദേശി ആനന്ദിനാണ് നായയുടെ കടിയേറ്റത്. ഫെബ്രുവരി 22 ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ആനന്ദ് കടയിൽ നിന്ന് ഭക്ഷണം കഴിക്കാനായി വീട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് നായ ആക്രമിച്ചത്. ആനന്ദിന്റെ കൈയ്ക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
നാട്ടുകാർ നായയെ കയറിട്ട് ബന്ധിച്ചശേഷം തല്ലിക്കൊന്നു,
ആനന്ദ് തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും നായ പിടിവിട്ടില്ല. തുടർന്ന് ബഹളം വച്ചത് കേട്ട് സ്ഥലത്തെത്തിയ നാട്ടുകാർ കയറിട്ട് നായയെ ബന്ധിക്കുകയും പിന്നീട് തല്ലിക്കൊല്ലുകയും ചെയ്തു. ആനന്ദ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
