പുലിയുടെ ആക്രമണത്തില്‍ നിന്ന് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

പൂക്കോട്ടുംപാടം: പൂക്കോട്ടുംപാടത്ത് യുവാവിന്‍റെ മുന്നിലേക്ക് പുലി ചാടി. ബൈക്ക് ഉപക്ഷിച്ച് അടുത്ത വീട്ടിലേക്ക് ഓടി കയറിയതിനാല്‍ പുലിയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടതായി യുവാവ് പറഞ്ഞു. പൂക്കോട്ടുംപാടം പരിയങ്ങാട് പറവില്‍ വിനീഷ് ആണ് പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.ഫെബ്രുവരി 20 വെള്ളിയാഴ്ച രാത്രി 10.45 ഓടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുമ്പോഴാണ് തന്‍റെ മുന്നിലേക്ക് പുലി ബൈക്കിന് മുന്നിലേക്ക് ചാടിയതെന്ന് വിനീഷ് പറഞ്ഞു. ബൈക്ക് റോഡിലിട്ട് സമീപത്തെ വീട്ടില്‍ ഓടിക്കയറുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു.

വനം ആര്‍ആര്‍ടിയും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായിട്ടില്ല

മനുഷ്യജീവന് ഭീഷണിയായ പുലിയെ ഉടന്‍ വനംവകുപ്പ് അധികൃതര്‍ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുലി സാന്നിധ്യമുള്ളതിനാല്‍ ചക്കിക്കുഴി വനം സ്റ്റേഷന്‍ പരിധിയില്‍ തട്ടിയേക്കലില്‍ പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചിട്ടുണ്ട്. വനം ആര്‍ആര്‍ടിയും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായിട്ടില്ല. അതേസമയം മണ്ണ് വരണ്ട അവസ്ഥയിലായതിനാല്‍ പുലിയാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും എന്നാല്‍ കണ്ടവര്‍ പുലി തന്നെയാണെന്നാണ് പറയുന്നതെന്നും വനപാലകര്‍ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →