ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31നുള്ളില്‍ സമര്‍പ്പിക്കും

കൊച്ചി | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്തിമ റിപോര്‍ട്ട് മാര്‍ച്ച് 31നുള്ളില്‍ സമര്‍പ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) ഹൈക്കോടതിയെ അറിയിച്ചു സ്വര്‍ണപ്പാളി സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ജാംഷഡ്പൂരിലെ ലാബില്‍ നടത്തുമെന്നും എസ് ഐ ടി വ്യക്തമാക്കി.

സ്വര്‍ണപ്പാളികളുടെ 36 സാമ്പിളുകൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും

പരിശോധനക്കായി എസ് ഐ ടി ശേഖരിച്ച സ്വര്‍ണപ്പാളികളുടെ 36 സാമ്പിളുകളാണ് ജാംഷഡ്പൂരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍ വിശദമായ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുക. സൗജന്യമായി പരിശോധന നടത്താമെന്ന് ലാബ് അറിയിച്ചതായും എസ് ഐ ടി കോടതിയോട് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →