വയനാട് മെഡിക്കല്‍ കോളേജിനായി മാനന്തവാടി താലൂക്കിലെ അമ്പുകുത്തിയില്‍ 28 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി

മാനന്തവാടി | വയനാട് മെഡിക്കല്‍ കോളേജിന്റെ സ്ഥിരം ക്യാമ്പസിനായി മാനന്തവാടി താലൂക്കിലെ അമ്പുകുത്തിയില്‍ 28 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. മാനന്തവാടി താലൂക്കിലെ അമ്പുകുത്തിയിലുള്ള ഇ ആന്‍ഡ് എസ് കമ്പനിയുടെ ഉടമസ്ഥതയിലായിരുന്ന ഭൂമിയാണ് മെഡിക്കല്‍ കോളേജിനായി കൈമാറുന്നത്. നിലവില്‍ വെസ്റ്റഡ് ഫോറസ്റ്റ് വിഭാഗത്തില്‍പ്പെട്ട 11.2778 ഹെക്ടര്‍ (ഏകദേശം 28 ഏക്കര്‍) ഭൂമിയാണ് വിട്ടുനല്‍കാന്‍ ഉത്തരവായിരിക്കുന്നത്.

മെഡിക്കല്‍ കോളേജി ഭൂമി കണ്ടെത്തുക എന്ന ദീര്‍ഘകാലത്തെ വലിയ പ്രതിസന്ധിക്ക് ഇതോടെ പരിഹാരമാവുകയാണെന്ന് മന്ത്രി ഒ ആര്‍ കേളു അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →