ബലിഗുഡ|ഒഡിഷയില്‍ കാണ്ഡമാല്‍ ജില്ലയിലെ ബെല്‍ഗറില്‍ ചത്ത ആനയുടെ ജഡം വെട്ടിമുറിച്ച് അയല്‍ജില്ലയായ കാലാഹണ്ടിയില്‍ കുഴിച്ചുമൂടിയ സംഭവത്തിൽ ഡിഎഫ്ഒയ്ക്ക് വനംവകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ് .ബാലിഗുഡ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഘനശ്യാം മഹാന്തയ്ക്കാണ് വനം-പരിസ്ഥിതി വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാന്‍ 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
അന്വേഷണത്തില്‍ വലിയ വീഴ്ചയുണ്ടായതായി വനംവകുപ്പ്
സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ വലിയ വീഴ്ചയുണ്ടായെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. വനം-പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഭാസ്‌കര്‍ ജ്യോതി ശര്‍മ്മയാണ് ഡിഎഫ്ഒയ്ക്ക് നോട്ടീസ് അയച്ചത്..ജനുവരി അഞ്ചിനാണ് ബാലിഗുഡ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ബെല്‍ഗര്‍ റേഞ്ചിലെ ജിരിപാണി സെക്ഷനില്‍ ആനയെ ചത്ത നിലയില്‍ കണ്ടെത്തിയത്.
ജഡം 32 കഷ്ണങ്ങളാക്കി മുറിക്കുകയും രണ്ടു പ്രാവശ്യം മാറ്റി സ്ഥാപിക്കുകയും ചെയ്തു.
എന്നാല്‍ രണ്ടാഴ്ചയ്ക്ക് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി ജഡം 32 കഷ്ണങ്ങളാക്കി മുറിക്കുകയും രണ്ടു പ്രാവശ്യം മാറ്റി സ്ഥാപിച്ച ശേഷം കുഴിച്ചുമൂടുകയും ചെയ്ത വിവരം പുറത്തുവന്നത്. ഷെഡ്യൂള്‍-1 വിഭാഗത്തില്‍പ്പെട്ട മൃഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഡിഎഫ്ഒയുടെ ഭാഗത്തുനിന്ന് വലിയ അനാസ്ഥയുണ്ടായതായാണ് വനം-പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഭാസ്‌കര്‍ ജ്യോതി ശര്‍മ്മ അയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നത്..
