സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് 26 വിദ്യാർഥികൾക്ക് പരിക്ക്

.
കണ്ണൂർ: പൂവത്തൂർ എൽ.എം.എസ്. എൽ.പി.എസ് സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് കനാലിലേക്ക് മറിഞ്ഞ് 26 വിദ്യാർഥികൾക്ക് പരിക്കേറ്റു. .മേക്കൊല്ല ഭഗവതി ക്ഷേത്രത്തിനു സമീപത്തെ കനാലിലേക്കാണ് ബസ് മറിഞ്ഞത്. അപകടസമയത്ത് ഡ്രൈവറും ആയയും ഉൾപ്പെടെ 28 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ 26 കുട്ടികളെയും ഉടൻ തന്നെ കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ ..

നിലവിൽ കുട്ടികളെല്ലാവരും മെഡിക്കൽ കോളേജ് ആശുപത്രിയിലെ പീഡിയാട്രിക് വാർഡിൽ നിരീക്ഷണത്തിലാണ്. ഒരു കുട്ടിയെ പീഡിയാട്രിക് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.

കരാർ അടിസ്ഥാനത്തിലാണ് വാഹനങ്ങളാണ് സ്കൂൾ ഓടിച്ചിരുന്നത്

സ്കൂളിന് സ്വന്തമായി ബസ് ഇല്ലാത്തതിനാൽ കരാർ അടിസ്ഥാനത്തിലാണ് വാഹനങ്ങൾ ഓടിച്ചിരുന്നത്. ഇത്തരത്തിൽ മാറിമാറി വരുന്ന വാഹനങ്ങളിലും ഡ്രൈവർമാരിലും രക്ഷിതാക്കൾ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അപകടത്തിന് പിന്നാലെ, സ്കൂൾ  ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി പരിശോധിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →