വേഗം ചികിത്സിച്ചില്ലായെങ്കിൽ വെടിവച്ച് കൊല്ലുമെന്ന് ആശുപത്രിയിൽ തോക്ക് ചൂണ്ടി ഭീഷണി : ഡിവൈഎസ്പിയിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് ഡിജിപി.

കൊച്ചി : പത്തനംതിട്ട ജില്ലയിലെ കുന്നന്താനം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ എത്തി വേഗം ചികിത്സിച്ചില്ലായെങ്കിൽ വെടിവച്ച് കൊല്ലുമെന്ന് ജീവനക്കാരെ ഭീക്ഷണിപ്പെടുത്തിയ സംഭവം ഡിവൈഎസ്പിയിൽ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിച്ച് നടപടി സ്വീകരിക്കുവാൻ സംസ്ഥാന പോലീസ് മേധാവി പത്തനംതിട്ട എസ്പിയ്ക്ക് നിർദ്ദേശം നൽകി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിലാണ് സംഭവത്തിൽ ഡിജിപിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

പോലീസ് കൃത്യവിലോപം സംഭവത്തിൽ കാണിക്കുന്നുവെന്ന് അഡ്വ. കുളത്തൂർ ജയ്സിങ്

ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിൽ പോലീസ് കുറ്റക്കാരന് എതിരെ കർശന വകുപ്പുകൾ ചേർത്ത് നടപടി സ്വീകരിക്കുവാൻ മടി കാണിക്കുകയാണ്. യഥാർത്ഥ തോക്കല്ല ഭീക്ഷണിയ്ക്ക് ഉപയോഗിച്ചതെന്ന് വരുത്തുവാൻ ശ്രമം നടക്കുന്നു. ലൈസൻസ് ഇല്ലാത്ത തോക്ക് അനുമതി ഇല്ലാതെ കൈയ്യിൽ സൂക്ഷിച്ചതിന് കൃത്യമായി അന്വേഷണം ആവശ്യമാണ്. ആശുപത്രി സംരക്ഷണ നിയമത്തിലെ കൃത്യമായ വകുപ്പുകൾ ചേർത്ത് കുറ്റക്കാരനെതിരെ നടപടി സ്വീകരിക്കുവാൻ പോലീസ് കൃത്യവിലോപം സംഭവത്തിൽ കാണിക്കുന്നുവെന്ന് അഡ്വ. കുളത്തൂർ ജയ്സിങ് കുറ്റപ്പെടുത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →