രാ​​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ മു​​​​മ്പിൽ പ​​​ത്തു ചോ​​​​ദ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ്

കൊ​​​​ച്ചി: നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ രാ​​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ മു​​​​ന്പി​​​​ൽ പ​​​ത്തു ചോ​​​​ദ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് രം​​​​ഗ​​​​ത്ത്. ചോ​​​ദ്യ​​​​ങ്ങ​​​​ളി​​​​ൽ എ​​​​ല്ലാ രാ​​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളും ​നി​​​​ല​​​​പാ​​​​ട് വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണം. ​രാ​​​​ഷ്‌​​​ട്രീ​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ നി​​​​ല​​​​പാ​​​​ട​​​​നു​​​​സ​​​​രി​​​​ച്ച് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ രാ​​​ഷ്‌​​​ട്രീ​​​​യ നി​​​​ല​​​​പാ​​​​ടെ​​​​ടു​​​​ക്കാ​​​​ൻ സ​​​​മു​​​​ദാ​​​​യം സ​​​​ജ്ജ​​​​മാ​​​​ണെ​​​​ന്നും ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​തൃ​​​​യോ​​​​ഗം വ്യ​​​​ക്ത​​​​മാ​​​​ക്കി.

ചോ​​​ദ്യ​​​ങ്ങ​​​ൾ

► 1. യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ൾ നാ​​​​ട്ടി​​​​ൽ​​​നി​​​​ന്നു പ​​​ലാ​​​​യ​​​​നം ചെ​​​​യ്യു​​​ന്ന​​​ത് ത​​​​ട​​​​യാ​​​​ൻ എ​​​​ന്താ​​​​ണു പ​​​​രി​​​​ഹാ​​​​രം ?

► 2. റ​​​​ബ​​​​ർ, നെ​​​​ല്ല് ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ൽ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​വാ​​​​ൻ എ​​​​ന്താ​​​​ണു വി​​​​ഭാ​​​​വ​​​​നം ചെ​​​​യ്യു​​​​ന്ന​​​​ത് ?

►3. വ​​​​നം-​​​വ​​​​ന്യ​​​​ജീ​​​​വി നി​​​​യ​​​​മ ഭേ​​​​ദ​​​​ഗ​​​​തി​​​​ക്ക് ത​​​​യാ​​​​റാ​​​​കാ​​​​ത്ത​​​​ത് എ​​​​ന്തു​​​കൊ​​​​ണ്ട്?

► 4. 80:20 സം​​​​വ​​​​ര​​​​ണ​​​​ത്തി​​​​ൽ ജ​​​​ന​​​​സം​​​​ഖ്യാ​​​​നു​​​​പാ​​​​തി​​​​ക​​​​മാ​​​​യ വി​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നും ഇ​​​​ഡ​​​​ബ്ല്യു​​​​എ​​​​സ് കേ​​​​ര​​​​ള​​​​ത്തി​​​​ലെ
സാ​​​​ഹ​​​​ച​​​​ര്യ​​​മ​​​​നു​​​​സ​​​​രി​​​​ച്ച് ക്ര​​​​മീ​​​​ക​​​​രി​​​​ച്ചു ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നും എ​​​​ന്താ​​​​ണു ത​​​​ട​​​​സം?

► 5. വ​​​​ർ​​​​ഗീ​​​​യ​​​ശ​​​​ക്തി​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന്യൂ​​​​ന​​​​പ​​​​ക്ഷ പീ​​​​ഡ​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കു​​​​മ്പോ​​​​ൾ രാ​​​​ഷ്‌​​​ട്രീ​​​യ​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ പ​​​​ക്ഷം പി​​​​
ടി​​​​ക്കു​​​​ന്ന​​​​ത് എ​​​​ന്തു​​​​കൊ​​​​ണ്ട് ?

► 6. മു​​​​ന​​​​മ്പം പ്ര​​​​ശ്ന​​​​ത്തി​​​​ൽ രാ​​​​ഷ്‌​​​ട്രീ​​​യ​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന ഇ​​​​ര​​​​ട്ട​​​​ത്താ​​​​പ്പും ജ​​​​ന​​​​വ​​​​ഞ്ച​​​​ന​​​​യും നീ​​​​തീ​​​​ക​​​​രി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണോ ?

► 7. ദ​​​​ളി​​​​ത് ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്ക് അ​​​​ർ​​​​ഹ​​​​മാ​​​​യ സം​​​​വ​​​​ര​​​​ണാ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ന് എ​​​​ന്താ​​​​ണു ത​​​​ട​​​​സം?

► 8. ഭി​​​​ന്ന​​​​ശേ​​​​ഷി​​​​സം​​​​വ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ മ​​​​റ​​​​വി​​​​ൽ അ​​​​ധ്യാ​​​​പ​​​​ക നി​​​​യ​​​​മ​​​​നം അ​​​​ട്ടി​​​​മ​​​​റി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​ൽ എ​​​​ന്തു നി​​​​ല​​​​പാ​​​​ടാ​​​​ണു​​​​ള്ള​​​​ത് ?

► 9. ജ​​​​സ്റ്റീ​​​​സ്‌ ജെ.​​​ബി. കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ നി​​​​ല​​​​പാ​​​​ട് എ​​​​ന്താ​​​​ണ് ?

► 10. നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ക്രൈ​​​​സ്ത​​​​വ സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​മാ​​​​യ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ന് രാ​​​​ഷ്‌​​​ട്രീ​​​​
യ​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ എ​​​​ത്ര​​​മാ​​​​ത്രം സന്ന​​​​ദ്ധ​​​​മാ​​​​ണ്?

പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ജീ​​​​വ്‌ കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ച യോ​​​​ഗ​​​​ത്തി​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ റ​​​വ.​​​ഡോ. ​ഫി​​​​ലി​​​​പ്പ് ക​​​​വി​​​​യി​​​​ൽ മു​​​​ഖ്യ​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. ജ​​​​ന​​​റ​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​ജോ​​​​സ്കു​​​​ട്ടി ഒ​​​​ഴു​​​​ക​​​​യി​​​​ൽ, ട്ര​​​​ഷ​​​​റ​​​​ര്‍ അ​​​​ഡ്വ. ടോ​​​​ണി പു​​​​ഞ്ച​​​​ക്കു​​​​ന്നേ​​​​ൽ, ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ ഡോ. ​​​​കെ.​​​​എം. ഫ്രാ​​​​ൻ​​​​സി​​​​സ്, ബെ​​​​ന്നി ആ​​​​ന്‍റ​​​​ണി, ട്രീ​​​​സ ലി​​​​സ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, രാ​​​​ജേ​​​​ഷ് ജോ​​​​ൺ, തോ​​​​മ​​​​സ് ആ​​​​ന്‍റ​​​​ണി, കെ.​​​​പി. സാ​​​​ജു, ജോ​​​​മി ഡൊ​​​​മി​​​​നി​​​​ക്,ജേ​​​​ക്ക​​​​ബ് നി​​​​ക്കോ​​​​ളാ​​​​സ്, അ​​​​ഡ്വ. മ​​​​നു വ​​​​രാ​​​​പ്പ​​​​ള്ളി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →