കൊച്ചി: നേര്യമംഗലം ജില്ല കൃഷി തോട്ടത്തില്‍ ജോലിക്ക് എത്തിയ തൊഴിലാളികളെ സമരാനുകൂലികള്‍ മര്‍ദിച്ചതായി പരാതി. ജിന്നാസ്, വി.കെ, പ്രസാദ്, രാമകൃഷ്ണന് എന്ന യുവാക്കള്‍ക്കാണ് മര്‍ദനമേറ്റത്. ഫെബ്രുവരി 12 വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. ഡയസ്നോണ്‍ പ്രഖ്യാപിച്ചതിനാല്‍ തങ്ങള്‍ ജോലിക്ക് എത്തുമെന്ന് യുവാക്കള്‍ മേലധികാരികളെ അറിയിച്ചിരുന്നു.
മര്‍ദനം പോലീസിന്റെ സാന്നിധ്യത്തില്‍
.
എന്നാല്‍ രാവിലെ ജോലിക്ക് എത്തിയപ്പോള്‍ വിവിധ തൊഴിലാളി സംഘടനയിലുള്ളവര്‍ ഇവരെ തടയുകയായിരുന്നു. യുവാക്കള്‍ ഇലട്രോണിക് പഞ്ചിംഗ് ചെയ്യുന്നത് തടയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ഇവര്‍ ജോലിക്ക് എത്തുമെന്ന് അറിയിച്ചിരുന്നതിനാല്‍ മേലധികാരികള്‍ പോലീസിനെ വിളിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ സാന്നിധ്യത്തില്‍ മര്‍ദിച്ചുവെന്നാണ് ആരോപണം. യുവാക്കളുടെ വസ്ത്രങ്ങൾ വലിച്ചു കീറിയതായും പരാതിയുണ്ട്..
