തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മു​​​ന്നൊ​​​രു​​​ക്ക​​​ത്തി​​​ന്‍റെ അ​​​ന്തി​​​മ വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​നാ​​​യി കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ കേ​​​ര​​​ള​​​ത്തി​​​ലെത്തുന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ളം നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മു​​​ന്നൊ​​​രു​​​ക്ക​​​ത്തി​​​ന്‍റെ അ​​​ന്തി​​​മ വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​നാ​​​യി ഫെബ്രുവരി 22, 23​​​.തീയതികളിൽ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ സം​​​സ്ഥാ​​​നത്തെത്തും. മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​റും അം​​​ഗ​​​ങ്ങ​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ലെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ടും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രത്തെ​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ജി​​​ല്ലാ ക​​​ള​​​ക്‌ടർ​​​മാ​​​ർ, ക്ര​​​മ​​​സ​​​മാ​​​ധാ​​​ന ചു​​​മ​​​ത​​​ല​​​യു​​​ള്ള ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ, സം​​​സ്ഥാ​​​ന​​​ത്തെ പോ​​​ലീ​​​സ് നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രെയും കമ്മീഷൻ കാ​​​ണും.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന അ​​​ഞ്ചു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ പ​​​ര്യ​​​ട​​​നം ന​​​ട​​​ത്തും

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന അ​​​ഞ്ചു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ പ​​​ര്യ​​​ട​​​നം ന​​​ട​​​ത്തും. സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ സ്ഥി​​​തിഗതി വി​​​ലി​​​യി​​​രു​​​ത്തി​​​യ ശേ​​​ഷം ഡ​​​ൽ​​​ഹി​​​യി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ സമ്പൂർണ യോ​​​ഗം ചേ​​​ർ​​​ന്നാ​​​ണ് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത്.

മാ​​​ർ​​​ച്ച് ഒ​​​ന്നാം വാ​​​ര​​​മോ ര​​​ണ്ടാം വാ​​​ര​​​മോ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത

സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ സ്ഥി​​​തി അ​​​നു​​​കൂ​​​ലമെന്നു കണ്ടാൽ മാ​​​ർ​​​ച്ച് ഒ​​​ന്നാം വാ​​​ര​​​മോ ര​​​ണ്ടാം വാ​​​ര​​​മോ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. ഏ​​​പ്രി​​​ൽ ര​​​ണ്ടാം വാ​​​രം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്താ​​​മെ​​​ന്നാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തുനി​​​ന്നു​​​ള്ള റി​​​പ്പോ​​​ർ​​​ട്ട്. ഏ​​​പ്രി​​​ൽ ആ​​​ദ്യ ആ​​​ഴ്ച വി​​​ശു​​​ദ്ധ​​​ വാ​​​ര​​​മാ​​​ണ്. മൂ​​​ന്നാം​​​വാ​​​ര​​​ത്തി​​​ൽ വി​​​ഷു​​​വും മ​​​റ്റ് അ​​​വ​​​ധി​​​ക​​​ളും വ​​​രു​​​ന്നു​​​ണ്ട്. അ​​​തി​​​നാ​​​ലാ​​​ണ് ര​​​ണ്ടാം ​​​വാ​​​രം കേ​​​ര​​​ള​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്താ​​​ൻ അ​​​നു​​​യോ​​​ജ്യ​​​മാ​​​ണെ​​​ന്ന് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീസ​​​ർ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യ​​​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →