റായ്പൂര്‍ | കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പോടെ രാജ്യത്തെ അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തില്‍ മാത്രം ആണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ അത് അവസാനിക്കുമെന്നും ജനങ്ങള്‍ അത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി അവലോകന യോഗം ചേര്‍ന്നശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഛത്തീസ്ഗഡിനെ ചുവന്ന ഭീകരതയില്‍ നിന്ന് മുക്തമാക്കും
കേരളത്തില്‍ കമ്മ്യൂണിസം തുടച്ചുനീക്കാന്‍ തിരുവനന്തപുരത്ത് ജനങ്ങള്‍ തുടക്കമിട്ടു. ഛത്തീസ്ഗഡിനെ ചുവന്ന ഭീകരതയില്‍ നിന്ന് മുക്തമാക്കും ഛത്തീസ്ഗഡ് ജനത തങ്ങള്‍ക്കും തങ്ങളുടെ ആശയത്തിനും പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും അമിത് ഷാ പറഞ്ഞു.സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം,മാവോയിസ്റ്റ് സാമ്പത്തിക ശൃംഖല ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ എന്നിവ ചര്‍ച്ച ആയി. മാര്‍ച്ച് 31 ഓടെ രാജ്യം നക്‌സല്‍ മുക്തമാകുമെന്ന് അമിത് ഷാ വ്യക്തമാക്കി. .
