ക​​ര്‍​ഷ​​ക​​ര്‍​ക്ക് തി​​രി​​ച്ച​​ടി​​യാ​​യി വീ​​ണ്ടും രാ​​സ​​വ​​ളം വി​​ല വർദ്ധന

കോ​​ട്ട​​യം: രാ​​സ​​വ​​ളം വി​​ല​​യി​​ലെ കു​​തി​​പ്പ് ക​​ര്‍​ഷ​​ക​​ര്‍​ക്ക് വീ​​ണ്ടും തി​​രി​​ച്ച​​ടി​​യാ​​യി. നെ​​ല്ല് ഉ​​ള്‍​പ്പെ​​ടെ കൃ​​ഷി​​ക​​ള്‍​ക്ക് വ​​ള​​പ്ര​​യോ​​ഗം ന​​ട​​ത്തേ​​ണ്ട സ​​മ​​യ​​ത്താ​​ണ് വി​​ല​​യി​​ല്‍ വീ​​ണ്ടും കു​​തി​​പ്പ്. ഓ​​രോ ഇ​​നം വ​​ള​​ത്തി​​നും 50 -400 രൂ​​പ​​യു​​ടെ വ​​രെ വ​​ര്‍​ധ​​ന​​വാ​​ണു​​ണ്ടാ​​യ​​ത്. ഉ​​ത്പാ​​ദ​​നം കു​​റ​​ച്ച​​തോ​​ടെ രാ​​സ​​വ​​ളം ക്ഷാ​​മം രൂ​​ക്ഷ​​മാ​​ണ്. പൊ​​തു​​മേ​​ഖ​​ലാ​​സ്ഥാ​​പ​​ന​​മാ​​യ ഫാ​​ക്ട് ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന ഫാ​​ക്ടം​​ഫോ​​സ്, എ​​ന്‍പികെ കോം​​പ്ല​​ക്‌​​സ് (15,15,15) എ​​ന്നി​​വ​​യ​​യ്ക്കും വി​​ല​​കൂ​​ടി.

പൊ​​ട്ടാ​​ഷ് കി​​ട്ടാ​​നി​​ല്ല

മു​​ന്‍​പ് ക​​ര്‍​ഷ​​ക​​ര്‍​ക്ക് നേ​​രി​​ട്ടാ​​യി​​രു​​ന്നു സ​​ബ്‌​​സി​​ഡി​​യെ​​ങ്കി​​ല്‍ 2017 മു​​ത​​ല്‍ ക​​മ്പ​​നി​​ക​​ള്‍​ക്കാ​​ണ് ന​​ല്‍​കു​​ന്ന​​ത്. സ​​ബ്‌​​സി​​ഡി​​യി​​ലു​​ണ്ടാ​​കു​​ന്ന കു​​റ​​വ് മ​​റി​​ക​​ട​​ന്ന് ലാ​​ഭ​​മു​​ണ്ടാ​​ക്കാ​​ന്‍ പൊ​​തു​​മേ​​ഖ​​ല​​യി​​ലെ​​യും സ്വ​​കാ​​ര്യ മേ​​ഖ​​ല​​യി​​ലെ​​യും ക​​മ്പ​​നി​​ക​​ള്‍ മ​​ത്സ​​രി​​ച്ച് വി​​ല തോ​​ന്നും​​വി​​ധം കൂ​​ട്ടു​​ക​​യാ​​ണ്. വ​​ള​​ത്തി​​ന്‍റെ പ്ര​​ധാ​​ന ഘ​​ട​​ക​​മാ​​യ ഫോ​​സ്‌​​ഫോ​​റി​​ക് ആ​​സി​​ഡി​​ന് അ​​ന്താ​​രാ​​ഷ്‌​ട്ര വി​​പ​​ണി​​യി​​ല്‍ വി​​ല​​കൂ​​ടി​​യ​​താ​​ണ് മ​​റ്റൊ​​രു കാ​​ര​​ണം. പൂ​​ര്‍​ണ​​മാ​​യി ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ക​​യാ​​ണി​​ത്. ചൈ​​ന, ഇ​​സ്രാ​​യേ​​ല്‍ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ല്‍​നി​​ന്നാ​​ണ് പ്ര​​ധാ​​ന​​മാ​​യി വ​​ളം ഇ​​റ​​ക്കു​​മ​​തി. പൊ​​ട്ടാ​​ഷ് കി​​ട്ടാ​​നി​​ല്ലാ​​ത്ത​​ത് നെ​​ല്‍​ക​​ര്‍​ഷ​​ക​​രെ ആ​​ശ​​ങ്ക​​യി​​ലാ​​ഴ്ത്തു​​ക​​യാ​​ണ്. അ​​മോ​​ണി​​യം ഫോ​​സ്ഫേ​​റ്റ് അ​​ട​​ങ്ങു​​ന്ന ഫാ​​ക്ടം​​ഫോ​​സ് കൃ​​ഷി​​യി​​ല്‍ അ​​വ​​ശ്യ​​മാ​​ണ്.

ഒ​​രേ​​ക്ക​​റി​​ല്‍ 75 തെ​​ങ്ങി​​ന് വ​​ള​​മി​​ടാ​​ന്‍ 22,000 രൂ​​പ​​യാ​​കും.

.യൂ​​റി​​യ​​യും പൊ​​ട്ടാ​​ഷും മി​​ശ്രി​​ത​​മാ​​ക്കി​​യാ​​ണ് നെ​​ല്ലി​​ന് ഇ​​ടേ​​ണ്ട​​ത്. ഏ​​ക്ക​​റൊ​​ന്നി​​ന് ഏ​​ക്ക​​റി​​ന് 50 കി​​ലോ​​ഗ്രാം ഫാ​​ക്ടം​​ഫോ​​സ്, 20 കി​​ലോ​​ഗ്രാം പൊ​​ട്ടാ​​ഷ്, 15 കി​​ലോ​​ഗ്രാം മു​​ത​​ല്‍ 25 കി​​ലോ​​ഗ്രം വ​​രെ യൂ​​റി​​യ എ​​ന്ന ക്ര​​മ​​ത്തി​​ലാ​​ണ് നെ​​ല്ലി​​ന് ന​​ല്‍​കു​​ന്ന​​ത്.ഒ​​രു തെ​​ങ്ങി​​ന് വ​​ര്‍​ഷം മൂ​​ന്നു കി​​ലോ​​ഗ്രാം മു​​ത​​ല്‍ അ​​ഞ്ച് കി​​ലോ​​ഗ്രാം വ​​രെ രാ​​സ​​വ​​ളം വേ​​ണ്ടി വ​​രും. ഒ​​രേ​​ക്ക​​റി​​ല്‍ 75 തെ​​ങ്ങി​​ന് വ​​ള​​മി​​ടാ​​ന്‍ 22,000 രൂ​​പ​​യാ​​കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →