ആന പരിപാലന കേന്ദ്രത്തില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു

തിരുവനന്തപുരം| തിരുവനന്തപുരം കോട്ടൂര്‍ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു. കുളിപ്പിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് ആന പാപ്പാനെ അടിച്ചു കൊല്ലുകയായിരുന്നു. ഒന്നാം പാപ്പാന്‍ ആയ ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്.

ആനയെ നെയ്യാര്‍ ഡാം റിസര്‍വോയറില്‍ കുളിപ്പിക്കുന്നതിനിടെയാണ് ആക്രമണം.

ഫെബ്രുവരി 5 വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കാലിന് സുഖമില്ലാത്ത ആനയെ നെയ്യാര്‍ ഡാം റിസര്‍വോയറില്‍ കുളിപ്പിക്കുന്നതിനിടെയാണ് ആക്രമണം. ഒപ്പം ഉണ്ടായിരുന്ന പാപ്പാന്മാര്‍ ബഹളം വെച്ചെങ്കിലും ആന അവിടെ നിന്ന് പിന്മാറാന്‍ തയ്യാറായില്ല..
പിന്നീട് കൂടുതല്‍ പാപ്പാന്മാര്‍ എത്തി ആനയെ അവിടെ നിന്ന് മാറ്റിയ ശേഷമാണ് വിഷ്ണുവിനെ വെള്ളത്തില്‍ നിന്ന് പുറത്തേക്കെടുത്തത്. ഉടന്‍ തന്നെ വിഷ്ണുവിനെ ആര്യനാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →