കൊച്ചി: മറൈന്‍ഡ്രൈവിനു സമീപത്തുളള ഫ്ളാറ്റിൽ മോഷണം . ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് ഡയമണ്ട് വളയും വസ്ത്രങ്ങളും മോഷ്ടിച്ച വീട്ടുജോലിക്കാരി അറസ്റ്റിലായി . ഒറീസ സ്വദേശി സുജാത(19)ആണ് അറസ്റ്റിലായത്.
ഏകദേശം രണ്ടേകാല്‍ ലക്ഷം രൂപയുടെ വസ്തുക്കളാണ് നഷ്ടപ്പെട്ടത്. മോഷണത്തിനു ശേഷം സുജാത താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു
