വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന നി​യ​മം : ബി​ല്‍ ക​ർ​ണാ​ട​ക ഗ​വ​ണ​ർ രാ​ഷ്ട്ര​പ​തി​ക്ക് അ​യ​ച്ചു

ബം​ഗ​ളൂ​രു: വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ഏ​ഴ് വ​ര്‍​ഷം ത​ട​വ് ഉ​റ​പ്പു​വ​രു​ത്തു​ന്ന ബി​ല്ല് ക​ർ​ണാ​ട​ക ഗ​വ​ണ​ർ രാ​ഷ്ട്ര​പ​തി​ക്ക് അ​യ​ച്ചു. സ​മൂ​ഹ​ത്തി​ല്‍ സ്പ​ര്‍​ദ്ധ​യു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​സം​ഗ​ങ്ങ​ള്‍​ക്കും സ​ന്ദേ​ശ​ങ്ങ​ള്‍​ക്കും ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് നി​യ​മം. കു​റ്റ​ക്കാ​ര്‍​ക്ക് കു​റ​ഞ്ഞ​ത് ഏ​ഴ് വ​ര്‍​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ബി​ല്ല് വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്.

ബി​ല്ലി​ലെ 28 പോ​യി​ന്‍റു​ക​ളി​ല്‍ വ്യ​ക്ത​ത തേ​ടി​ ഗ​വ​ര്‍​ണ​ര്‍

ബി​ല്ലി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത​തി​നെ വി​മ​ര്‍​ശി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ രം​ഗ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ഗ​വ​ർ​ണ​റു​ടെ നീ​ക്കം. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ പാ​സാ​ക്കി​യ ബി​ല്ല് ഡി​സം​ബ​ര്‍ അ​വ​സാ​ന​മാ​ണ് ഗ​വ​ര്‍​ണ​റു​ടെ അ​നു​മ​തി​ക്കാ​യി അ​യ​ച്ച​ത്. എ​ന്നാ​ല്‍ ബി​ല്ലി​ലെ 28 പോ​യി​ന്‍റു​ക​ളി​ല്‍ വ്യ​ക്ത​ത തേ​ടി​യ ഗ​വ​ര്‍​ണ​ര്‍ പി​ന്നീ​ട് രാ​ഷ്ട്ര​പ​തി​യു​ടെ പ​രി​ഗ​ണ​ന​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →