തിരുവനന്തപുരം | സംസ്ഥാന വ്യാപകമായി ഒ പിയും അധ്യാപനവും ബഹിഷ്‌കരിച്ച് സമരം നടത്തുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരെ ചര്‍ച്ചക്ക് വിളിച്ച് സര്‍ക്കാര്‍. ആരോഗ്യ മന്ത്രിയും ധനമന്ത്രിയും ചര്‍ച്ചയില്‍ പങ്കെടുക്കും. കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ദിവസം ഒ പി ബഹിഷ്‌കരണം ആരംഭിച്ചത്.
പ്രതിഷേധങ്ങളോട് സര്‍ക്കാര്‍ മുഖംതിരിക്കുന്ന സാഹചര്യത്തിലാണ് അനിശ്ചിതകാല ഒ പി ബഹിഷ്‌കരണത്തിലേക്ക് കടന്നത്
സമരം സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ ഇടപെടല്‍. ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, എന്‍ട്രി കേഡര്‍ തസ്തികയില്‍ വെട്ടിക്കുറച്ച തുക പുനഃസ്ഥാപിക്കുക, ആവശ്യത്തിന് തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാരുടെ സമരം . ഒരു വര്‍ഷമായി നടക്കുന്ന പ്രതിഷേധങ്ങളോട് സര്‍ക്കാര്‍ മുഖംതിരിക്കുന്ന സാഹചര്യത്തിലാണ് അനിശ്ചിതകാല ഒ പി ബഹിഷ്‌കരണത്തിലേക്ക് കെ ജി എം സി ടി എ കടക്കുന്നത്.
നിലവില്‍ അനിശ്ചിതകാല റിലേ സത്യാഗ്രഹമാണ ്നടത്തുന്നത്.
സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകാത്തപക്ഷം ഫെബ്രുവരി ഒമ്പത് മുതല്‍ അനിശ്ചിതകാലത്തേക്ക് അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവെക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. അവശ്യ ആരോഗ്യ സേവനങ്ങളായ കാഷ്വാലിറ്റി, ലേബര്‍ റൂം, ഐ സി യു, അടിയന്തര ശസ്ത്രക്രിയകള്‍, അടിയന്തര ചികിത്സകള്‍ എന്നിവയെ സമരം ബാധിക്കില്ലെന്ന് സംഘടന അറിയിച്ചു. നിലവില്‍ അനിശ്ചിതകാല റിലേ സത്യാഗ്രഹം നടത്തുകയാണ് ഡോക്ടര്‍മാര്‍. .
