തിരുവനന്തപുരം: വി.കെ.പ്രശാന്ത് എംഎൽഎയെ തടഞ്ഞ സംഭവത്തിൽ വാഴോട്ടുകോണം കൗൺസിലർ സുഗതനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ വട്ടിയൂർക്കാവ് പോലീസാണ് കേസെടുത്തത്. വാഴോട്ടുകോണത്തെ മഹിളാമന്ദിരം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് മന്ത്രി വീണാ ജോർജായിരുന്നു. എന്നാൽ മന്ത്രിയുടെ അസാന്നിധ്യത്തിൽ വി.കെ.പ്രശാന്ത് എംഎൽഎ ഉദ്ഘാടകനായതിനെ കൗൺസിലർ ചോദ്യം ചെയ്തു.
.തുടർന്ന് യോഗസ്ഥലത്തേക്ക് എത്തിയ വി.കെ.പ്രശാന്ത് എംഎൽഎയുടെ വാഹനം സുഗതൻ തടയുകയായിരുന്നു. എംഎൽഎയുടെ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്.
