കൊൽക്കത്ത: കലാപങ്ങൾ ഏറക്കുറെ അവസാനിച്ച സാഹചര്യത്തിൽ മണിപ്പുരിൽ ജനകീയ സർക്കാർ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മെയ്തെയ് വിഭാഗത്തിലുള്ള ബിജെപി എംഎൽഎമാർ. ഫെബ്രുവരി 13 വരെ രാഷ്ട്രപതി ഭരണം നിലനിൽക്കുന്ന മണിപ്പുരിൽ നിയമസഭ താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. രാഷ്ട്രപതി ഭരണം വീണ്ടും നീട്ടിയാൽ ഫലത്തിൽ നിയമസഭയിൽ ഭൂരിപക്ഷമുള്ള ബിജെപിക്കു ഭരിക്കാനുള്ള അവസരം നഷ്ടമാകും. സർക്കാർ രൂപീകരിക്കാൻ ഏതാനും മാസങ്ങളായി ഡൽഹിയിലും മണിപ്പുരിലും ചർച്ചകളും നടക്കുന്നുണ്ട്.
കുക്കി പ്രദേശങ്ങളെ ഉൾപ്പെടുത്തി കേന്ദ്രഭരണ പ്രദേശം സ്ഥാപിക്കണമെന്ന് കുക്കി എംഎൽഎമാർ
രാഷ്ടപ്രതി ഭരണത്തിൽ തെരഞ്ഞെടുപ്പു നേരിടുന്നത് തിരിച്ചടിയാകുമെന്നാണ് എംഎൽഎമാരുടെ നിലപാട്. എന്നാൽ കുക്കി പ്രദേശങ്ങളെ ഉൾപ്പെടുത്തി കേന്ദ്രഭരണ പ്രദേശം സ്ഥാപിക്കുമെന്ന് ഉറപ്പുനൽകാതെ ജനകീയ സർക്കാറിനോടു സഹകരിക്കില്ലെന്ന നിലപാടാണ് 10 കുക്കി എംഎൽഎമാർ സ്വീകരിച്ചത്. ഇതിൽ ഏഴ് പേർ ബിജെപിക്കാരാണ്..
