ഇതരസംസ്ഥാന തൊഴിലാളി സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിനിടെ 13 കാരിക്ക് വെട്ടേറ്റു

കൊച്ചി: കാക്കനാട് ഇതരസംസ്ഥാന തൊഴിലാളികളായ സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിനിടെ പെൺകുട്ടിക്ക് വെട്ടേറ്റു. കാക്കനാട് താമസിക്കുന്ന ഇതരസംസ്ഥാനക്കാരിയായ സൈബ അക്താര (13) എന്ന പെൺകുട്ടിക്കാണ് തലയ്ക്ക് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്.

ആക്രമണം തടയാൻശ്രമിച്ച മറ്റൊരാൾക്കും പരിക്കേറ്റു

ജനുവരി 26 തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവമുണ്ടായത്. തർക്കത്തിനിടെ ഒരു സ്ത്രീ മറ്റൊരുസ്ത്രീയെ വാക്കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് പെൺകുട്ടിക്ക് വെട്ടേറ്റത്. ആക്രമണം തടയാൻശ്രമിച്ച മറ്റൊരാൾക്കും പരിക്കേറ്റു. അതേസമയം, എന്താണ് തർക്കത്തിന് കാരണമെന്നോ പെൺകുട്ടി എങ്ങനെയാണ് ഇവർക്കിടയിൽപ്പെട്ടതെന്നോ വ്യക്തമല്ല.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →