ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണൂര്‍ | മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍ റിപബ്ലിക് ദിനാഘോഷ ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്..

പരേഡില്‍ പതാക ഉയര്‍ത്തിയതിന് ശേഷം പ്രസംഗിക്കവേ തലകറക്കം അനുഭവപ്പെടുകയായിരുന്നു. തളര്‍ന്ന് വീഴാന്‍ തുടങ്ങിയ അദ്ദേഹത്തെ വേദിയിലുണ്ടായിരുന്നവര്‍ താങ്ങിപ്പിടിച്ചു. തുടര്‍ന്ന് കുറച്ചുനേരം വിശ്രമിച്ച ശേഷം നടന്ന് വാഹനത്തില്‍ കയറി ആശുപത്രിയിലേക്ക് പോയി. കടന്നപ്പള്ളിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →