എന്‍ എസ് എസ്-എസ് എന്‍ ഡി പി ഐക്യ നീക്കം പൊളിയുന്നു.
ചങ്ങനാശ്ശേരി | എന്‍ എസ് എസ്-എസ് എന്‍ ഡി പി ഐക്യ നീക്കവുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ഇന്ന് (ജനുവരി 26) ചേര്‍ന്ന എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനത്തിലെത്തി. ഡയറക്ടര്‍ ബോര്‍ഡ് യോഗ തീരുമാനം വാര്‍ത്താക്കുറിപ്പായി പുറത്തിറക്കി. ഇരു സംഘടനകളും തമ്മിലുള്ള ഐക്യത്തിനായി നേരത്തെയും ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ഈ സാഹചര്യത്തില്‍ വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്നാണ് എന്‍ എസ് എസിന്റെ വിലയിരുത്തല്‍. മാത്രമല്ല, എന്‍ എസ് എസിന്റെ അടിസ്ഥാനമൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാനും കഴിയില്ല.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂര നിലപാട് ആണുള്ളത്.
എന്‍ എസ് എസിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂര നിലപാട് ആണുള്ളത്. മറ്റെല്ലാ സമുദായങ്ങളോടും എന്നതുപോലെ എസ് എന്‍ ഡി പിയോടും സൗഹാര്‍ദത്തില്‍ നില്‍ക്കാനാണ് എന്‍ എസ് എസിന് താത്പര്യം. ഈ കാരണങ്ങളാല്‍ ഐക്യനീക്കത്തില്‍ നിന്ന് പിന്മാറുകയാണെന്ന രൂപത്തിലാണ് വാര്‍ത്താക്കുറിപ്പ്. .
