രാ​​​​ജ്യം 77-ാം റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​നാ​​​​ഘോ​​​​ഷ നി​​​​റ​​​​വി​​​​ൽ : ക​​​​ന​​​​ത്ത സു​​​​ര​​​​ക്ഷ​​​​യി​​​​ൽ രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​നം

ന്യൂ​​​​ഡ​​​​ല്‍​ഹി: രാ​​​​ജ്യം 77-ാം റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​നാ​​​​ഘോ​​​​ഷ നി​​​​റ​​​​വി​​​​ൽ. ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ക​​​​ര്‍​ത്ത​​​​വ്യ​​​​പ​​​​ഥി​​​​ല്‍ ഇ​​​​ന്നു (ജനുവരി 26)രാ​​​​വി​​​​ലെ ന​​​​ട​​​​ക്കു​​​​ന്ന പ​​​​രേ​​​​ഡ് രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ ശ​​​​ക്തി വി​​​​ളി​​​​ച്ചോ​​​​തു​​​​ന്ന​​​​താ​​​​യി​​​​രി​​​​ക്കും. റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​നം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് ക​​​​ന​​​​ത്ത സു​​​​ര​​​​ക്ഷ​​​​യി​​​​ലാ​​​​ണ് രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​നം. ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​രി​​​​ൽ തു​​​​ട​​​​രു​​​​ന്ന ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലു​​​​ക​​​​ളു​​​​ടെ​​​​യും ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം പ​​​​ഞ്ചാ​​​​ബി​​​​ൽ ട്രെ​​​​യി​​​​ൻ ക​​​​ട​​​​ന്നു​​​​പോ​​​​ക​​​​വേ റെ​​​​യി​​​​ൽ​​​​വേ ട്രാ​​​​ക്കി​​​​ലു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ന്‍റെ​​​​യു​​​​മൊ​​​​ക്കെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ രാ​​​​ജ്യ​​​​മെ​​​​ങ്ങും ക​​​​ന​​​​ത്ത സു​​​​ര​​​​ക്ഷ​​​​യാ​​​​ണ് ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പ​​​​രേ​​​​ഡി​​​​ൽ ഇ​​​താ​​​ദ്യ​​​മാ​​​യി ക​​​ര​​​സേ​​​ന​​​യു​​​ടെ ആ​​​നി​​​മ​​​ൽ കോ​​​ണ്ടി​​​ജെ​​​ന്‍റ് പ​​​ങ്കെ​​​ടു​​​ക്കും

സൈ​​​​നി​​​​ക​​​​ശ​​​​ക്തി വി​​​​ളി​​​​ച്ചോ​​​​തു​​​​ന്ന പ​​​​രേ​​​​ഡി​​​​ൽ ഇ​​​താ​​​ദ്യ​​​മാ​​​യി ക​​​ര​​​സേ​​​ന​​​യു​​​ടെ ആ​​​നി​​​മ​​​ൽ കോ​​​ണ്ടി​​​ജെ​​​ന്‍റ് പ​​​ങ്കെ​​​ടു​​​ക്കും. റി​​​മൗ​​​ണ്ട് ആ​​​ൻ​​​ഡ് വെ​​​റ്റ​​​റി​​​ന​​​റി കോ​​​ർ​​​പ്സി​​​ലെ ക്യാ​​​പ്റ്റ​​​ൻ ഹ​​​ർ​​​ഷി​​​ത രാ​​​ഘ​​​വ് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന പ​​​രേ​​​ഡി​​​ൽ കോ​​​ണ്ടി​​​ജെ​​​ന്‍റി​​​ലെ പ​​​​രു​​​​ന്തു​​​​ക​​​​ളും വി​​​​വി​​​​ധ മൃ​​​​ഗ​​​​ങ്ങ​​​​ളും അ​​​​ണി​​​​നി​​​​ര​​​​ക്കും. പ​​​രേ​​​ഡി​​​ല്‍ പ്ര​​​ദ​​​ര്‍ശി​​​പ്പി​​​ക്കു​​​ന്ന പ്ര​​​തി​​​രോ​​​ധ ആ​​​യു​​​ധ​​​ങ്ങ​​​ളി​​​ല്‍ ബ്ര​​​ഹ്‌​​​മോ​​​സ്, ആ​​​കാ​​​ശ് മി​​​സൈ​​​ല്‍ സം​​​വി​​​ധാ​​​നം, മീ​​​ഡി​​​യം റേ​​​ഞ്ച് സ​​​ര്‍ഫേ​​​സ് ടു ​​​എ​​​യ​​​ര്‍ മി​​​സൈ​​​ല്‍ സം​​​വി​​​ധാ​​​നം, അ​​​ഡ്വാ​​​ന്‍സ്ഡ് ടോ​​​വ്ഡ് ആ​​​ര്‍ട്ടി​​​ല​​​റി ഗ​​​ണ്‍ സി​​​സ്റ്റം , ധ​​​നു​​​ഷ് പീ​​​ര​​​ങ്കി തോ​​​ക്ക്, ശ​​​ക്തി​​​ബാ​​​ന്‍, ചി​​​ല ഡ്രോ​​​ണു​​​ക​​​ളു​​​ടെ സ്റ്റാ​​​റ്റി​​​ക് ഡി​​​സ്‌​​​പ്ലേ എ​​​ന്നി​​​വ ഉ​​​ള്‍പ്പെ​​​ടും. ഏ​​​ക​​​ദേ​​​ശം 90 മി​​​നി​​​റ്റ് നീ​​​ണ്ടു​​​നി​​​ല്‍ക്കു​​​ന്ന പ​​​രേ​​​ഡി​​​ല്‍ 18 മാ​​​ര്‍ച്ചിം​​​ഗ് സം​​​ഘ​​​ങ്ങ​​​ളും 13 ബാ​​​ന്‍ഡു​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

മു​​​​ഖ്യാ​​​​തി​​​​ഥി​​​​ക​​​​ൾ.

യൂ​​​​റോ​​​​പ്യ​​​​ന്‍ കൗ​​​​ണ്‍​സി​​​​ല്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ന്‍റോ​​​​ണി​​​​യോ കോ​​​​സ്റ്റ​​​​യും യൂ​​​​റോ​​​​പ്യ​​​​ന്‍ യൂ​​​​ണി​​​​യ​​​​ന്‍ ക​​​​മ്മീ​​​​ഷ​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഉ​​​​ര്‍​സു​​​​ല വോ​​​​ണ്‍ ഡെ​​​​യ​​​​ര്‍ ലെ​​​​യ​​​​നു​​​​മാ​​​​ണ് റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​ന പ​​​​രേ​​​​ഡി​​​​ലെ മു​​​​ഖ്യാ​​​​തി​​​​ഥി​​​​ക​​​​ൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →