തിരുവനന്തപുരം: മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളുടെ അവകാശ സംരക്ഷണം ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയമാണെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സിപിഐ എന്നും മുന്നിട്ട് നിൽക്കുമെന്നും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം.ദേശീയതലത്തിൽ ന്യൂനപക്ഷങ്ങൾ ഭയത്തിലാണെന്നും ഇടതുപക്ഷം മാത്രമാണ് ഏക രക്ഷയെന്നും അവർ തിരിച്ചറിഞ്ഞിട്ടുണ്ട്. ബിജെപിയുടെ ഫാസിസത്തിന്റെ ഇരകളാകാൻ ന്യൂനപക്ഷത്തെ വിട്ടുകൊടുക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
പ്രധാനമന്ത്രി/GടZ തിരുവനന്തപുരം സന്ദർശനം ഇലക്ഷൻ ഗിമ്മിക്കാണ്.
മണിപ്പുരിലെ സ്ത്രീകളെ കാണാൻ വർഷങ്ങൾ എടുത്ത പ്രധാനമന്ത്രി തിരുവനന്തപുരത്ത് ഓടി വന്നത് ഇലക്ഷൻ ഗിമ്മിക്കാണ്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തകർക്കാൻ ശ്രമിക്കുന്നു. മോദിയുടെ തിരുവനന്തപുരം സന്ദർശനം മല എലിക്കുഞ്ഞിനെ പ്രസവിച്ചതു വരെ പോലുമായില്ല .
തിരുവനന്തപുരം മേയറെയെയും മുൻ മുതിർന്ന പോലീസ് ഉദ്യോഗസ്ഥയെയും പ്രധാനമന്ത്രിയുടെ ചടങ്ങിൽ അവഹേളിച്ചു. ഇതിനു രണ്ടിനും ബിജെപി സംസ്ഥാന നേതൃത്വം മറുപടി പറയണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
