റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ഴി​ക്കോ​ട് ജം​​ഗ്ഷ​നി​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ​ വാ​ഹ​നം ഇടിച്ച് വ​യോ​ധിക​ൻ മ​രി​ച്ചു. അ​ഴി​ക്കോ​ട് മ​സ്ജി​ദ് ന​ഗ​ർ ര​ഹ്ന മ​ൻ​സി​ലി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഇ​സ്മാ​യി​ൽ (83) ആ​ണ് മ​രി​ച്ച​ത്.ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​നാ​യി നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ വയോധികനെ ഉ​ട​ൻ ‍ത​ന്നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ​ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ജ​മീ​ല ബീ​വി. മ​ക​ൾ: സി​മി. മ​രു​മ​ക​ൻ: നി​സാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →